മുൻ ബിജു ജനാദാതള്‍ എംപി യായിരുന്ന ബിജയന്ത് പാണ്ഡെ ബിജെപിയിൽ ചേർന്നു. ലോക് സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടക്കാൻ സാധ്യതയുളള ഒഡീഷയിൽ പാണ്ഡെയുടെ സാന്നിധ്യം നേട്ടമാകുമെന്ന കണക്ക് കൂട്ടലിലാണ് ബിജെപി.
മുൻ ബിജു ജനാദാതള്‍ എംപി ബിജെപി യിൽ ചേർന്നു - അമിത് ഷാ
ഡൽഹിയിൽ എത്തി അമിത് ഷായെ കണ്ടാണ് ബിജയന്ത് പാണ്ഡെ ബിജെപിയിൽ അംഗത്വമെടുത്തത്
ഡൽഹിയിൽ എത്തി അമിത് ഷായെ കണ്ടാണ് പാണ്ഡെ പാർട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പാണ്ഡെയെ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് കാണിച്ച് കഴിഞ്ഞ വർഷം പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ എംപി സ്ഥാനവും പാർട്ടി അംഗത്വവും അദ്ദേഹം രാജിവെച്ചു. കേന്ദ്രപാര മണ്ഡലത്തെ രണ്ട് തവണ പ്രതിനിധീകരിച്ച പാണ്ഡെ രാജ്യസഭാ എംപിയും ആയിട്ടുണ്ട്.
2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഏറെ പ്രാധാന്യം നൽകുന്ന സംസ്ഥാനമാണ് ഒഡീഷ. മുൻ ബിജു ജനാദാതള്‍ നേതാവ് പാർട്ടിയിൽ എത്തുന്നത് ഇതിന് കൂടുതൽ കരുത്തേകുമെന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്. 2014 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ 21 മണ്ഡലങ്ങളുളള ഒഡീഷയിൽ ഒരു സീറ്റുമാത്രമാണ് ബിജെപി നേടിയത്