കേരളം

kerala

ETV Bharat / bharat

ഡൽഹിയിൽ വിദേശ വനിത കൂട്ടബലാത്സംഗത്തിനിരയായി - വസന്ത് കുഞ്ച്

ഡൽഹി വസന്ത് കുഞ്ച് പ്രദേശത്ത് ശനിയാഴ്‌ചയാണ് സംഭവം.

വിദേശ വനിത ഡൽഹിയിൽ കൂട്ടബലാത്സഗത്തിനിരയായി

By

Published : Aug 13, 2019, 5:57 AM IST

ഡൽഹി: ഡല്‍ഹിയില്‍ ഉസ്‌ബെക്കിസ്ഥാൻ വനിത കാറിനുള്ളിൽ മൂവർ സംഘത്തിന്‍റെ കൂട്ടബലാത്സഗത്തിനിരയായി. ഡൽഹി വസന്ത് കുഞ്ച് പ്രദേശത്ത് ശനിയാഴ്‌ചയാണ് സംഭവം. അക്രമി സംഘത്തിലെ ഒരാളെ യുവതി തിരിച്ചറിഞ്ഞു. സംഭവശേഷം കാറിൽ നിന്നും യുവതിയുടെ ഫ്ലാറ്റിന് സമീപം ഇറക്കിവിട്ടതായി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. യുവതി എയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. മുപ്പത്തൊന്നുകാരിയായ യുവതി രണ്ട് മാസം മുമ്പാണ് ഇന്ത്യയിലെത്തിയത്. പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കി.

ABOUT THE AUTHOR

...view details