ചെന്നൈ:ടൂറിസ്റ്റ് വിസയുടെ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയിൽ തുടരുകയായിരുന്ന ഉസ്‌ബെക്കിസ്ഥാൻ വനിതയെ മധുരൈ പൊലീസ് അറസ്റ്റ് ചെയ്‌തു. മധുരൈ സ്റ്റാർ ഹോട്ടലിൽ വിദേശ യുവതി അനധികൃതമായി താമസിക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് മധുരൈ സിറ്റി കമ്മിഷണർ നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലായത്.
വിസ കാലാവധി തീർന്നു; വ്യാജ ആധാർ കാർഡുമായി വിദേശ വനിത പിടിയിൽ - വ്യാജ ആധാർ കാർഡ്
മധുരൈ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഉസ്‌ബെക്കിസ്ഥാൻ വനിത പിടിയിലായത്
വിസ
കമ്മിഷണറുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ഇൻസ്‌പെക്‌ടർ ഹേമമാലയുടെ നേതൃത്വത്തിൽ ഹോട്ടലിൽ റെയ്‌ഡ് നടത്തി. എന്നാൽ യുവതിയുടെ പക്കൽ നിന്നും ഡൽഹി സ്വദേശിയാണെന്ന് തെളിയിക്കുന്ന രേഖകളാണ് ലഭിച്ചത്. കൂടുതൽ അന്വേഷണം നടത്തിയപ്പോൾ നെയ്‌മോവ സെറീന എന്ന ഉസ്‌ബെക്കിസ്ഥാന്‍ സ്വദേശിയാണെന്നും വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് ഇന്ത്യയിലുടനീളം സഞ്ചരിക്കുകയായിരുന്നുവെന്നും കണ്ടെത്തി. വിദേശകാര്യ മന്ത്രാലയത്തിന്‍റെയും തമിഴ്‌നാട് പൊലീസിന്‍റെയും നിർദേശപ്രകാരം യുവതിയെ അറസ്റ്റ് ചെയ്‌തു.