കേരളം

kerala

ETV Bharat / bharat

വിദേശകാര്യ സെക്രട്ടറി യുഎഇ അംബാസഡറുമായി കൂടിക്കാഴ്‌ച നടത്തി - വിദേശകാര്യ സെക്രട്ടറി

ഇരു രാജ്യങ്ങളും തമ്മില്‍ പുതിയ മേഖലകളിൽ ഉഭയകക്ഷി പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനായാണ് സന്ദര്‍ശനം. വിദേശകാര്യ വക്താവ് രവിഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്

Foreign Secy meets UAE ambassador  discusses new avenues for strategic partnership  യു.എ.ഇ  വിദേശകാര്യ സെക്രട്ടറി  അഹമ്മദ് അല്‍ ബന്ന
ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി വിദേശകാര്യ സെക്രട്ടറി യു.എ.ഇ സന്ദര്‍ശിച്ചു

By

Published : Mar 10, 2020, 1:10 PM IST

ന്യൂഡല്‍ഹി: ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശ്രങ്ക്‌ല യുഎഇ അംബാസഡര്‍ അഹമ്മദ് അല്‍ ബന്നയെ സന്ദര്‍ശിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ പുതിയ മേഖലകളിൽ ഉഭയകക്ഷി പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനായാണ് സന്ദര്‍ശനം. വിദേശകാര്യ വക്താവ് രവിഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്.

ഇതിനിടെ ഇന്ത്യ, പാകിസ്ഥാൻ, ചൈന എന്നിവയടക്കം 15 രാജ്യങ്ങളിൽ നിന്ന് വരുന്നവരുടെ പ്രവേശനം ഖത്തർ താൽക്കാലികമായി നിരോധിച്ചിട്ടുണ്ട്. രാജ്യത്തേക്ക് എത്തുന്ന തൊഴില്‍ വിസയുള്ളവര്‍ താല്‍കാലിക സന്ദര്‍ശകര്‍ തുടങ്ങി എല്ലാവര്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മിഡിൽ ഈസ്റ്റില്‍ കൊറോണ വൈറസ് ബാധിച്ച 15 പുതിയ കേസുകളിൽ ഒരു ഇന്ത്യൻ പൗരനുണ്ടെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ABOUT THE AUTHOR

...view details