മുംബൈ: മുംബൈ വിമാനത്താവളം വഴി കൊക്കെയ്ൻ കടത്താൻ ശ്രമിച്ച ഉഗാണ്ട സ്വദേശിനിയെ അറസ്റ്റ് ചെയ്തു. എംബബാസി ഒലിവർ ജോസെലിൻ (31) ആണ് അറസ്റ്റിലായത്. 2.5 കോടി രൂപ വില വരുന്ന 501 ഗ്രാം കൊക്കെയ്ൻ ഇവരിൽ നിന്ന് പിടിച്ചെടുത്തു. എയർപോർട്ട് കസ്റ്റംസ് ഇന്‍റലിജൻസ് യൂണിറ്റാണ് ഇവരെ അറസ്റ്റ് ചെയ്തത്.
മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ഉഗാണ്ട സ്വദേശിനി മുംബൈയിൽ അറസ്റ്റിൽ
നർക്കോട്ടിക് ഡ്രഗ്‌സ് ആന്‍റ് സൈക്കോട്രാപിക് സബ്സ്റ്റൻസസ് നിയമപ്രകാരം കൂടുതൽ അന്വേഷണത്തിനായി ഇവരെ കസ്റ്റംസിന് കൈമാറി
കൊക്കെയ്ൻ
നർക്കോട്ടിക് ഡ്രഗ്‌സ് ആന്‍റ് സൈക്കോട്രാപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമപ്രകാരം കൂടുതൽ അന്വേഷണത്തിനായി ഇവരെ കസ്റ്റംസിന് കൈമാറി. ചെരുപ്പിന്‍റെ അടിയിൽ പോളിത്തീൻ കവറിൽ പൊതിഞ്ഞ നിലയിലാണ് കൊക്കെയ്ൻ കണ്ടെത്തിയത്. ഇന്ത്യയിലെ ഇവരുടെ കൂട്ടാളികളെ കണ്ടെത്താൻ ഇവരുടെ ഫോൺ കോൾ ഉൾപ്പെടെയുള്ള വിശദാംശങ്ങള്‍ പരിശോധിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.