ന്യൂഡൽഹി: സുപ്രീംകോടതി അഭിഭാഷക ഇന്ദിര ജയ്‌സിങിന്‍റെയും ഭര്‍ത്താവ് ആനന്ദ് ഗ്രോവറിന്‍റെയും ഓഫീസുകളിലും വീട്ടിലും സിബിഐ റെയ്ഡ് നടത്തി. വിദേശത്തുനിന്ന് ധനസഹായം സ്വീകരിച്ചതില്‍ ചട്ടം ലംഘിച്ചുവെന്നാരോപിച്ച് ഇവരുടെ നേതൃത്വത്തിലുള്ള എൻജിഒ ആയ ലോയേഴ്‌സ് കളക്ടീവിനെതിരെ നേരത്തെ സിബിഐ കേസെടുത്തിരുന്നു.
വിദേശ ധനസഹായം: ഇന്ദിര ജയ്‌സിങിന്‍റെ ഓഫീസിലും വീട്ടിലും സിബിഐ റെയ്ഡ് - ആനന്ദ് ഗ്രോവർ
2016ല്‍ ലോയേഴ്‌സ് കളക്ടീവിനെതിരെ വിവിധ നിയമലംഘനം ആരോപിച്ച് ആഭ്യന്തര മന്ത്രാലയം പരിശോധന നടത്തുകയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
2016ല്‍ ലോയേഴ്‌സ് കളക്ടീവിനെതിരെ വിവിധ നിയമലംഘനം ആരോപിച്ച് ആഭ്യന്തര മന്ത്രാലയം പരിശോധന നടത്തുകയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പിന്നീട് സംഘടനയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയായിരുന്നു. 2009നും 2014നും ഇടയില്‍ ഇന്ദിര ജെയ്‌സിംഗ് സോളിസിറ്റര്‍ ജനറലായിരുന്ന കാലത്ത് അവരുടെ നേതൃത്വത്തിലുള്ള അഭിഭാഷ കൂട്ടായ്മ വിദേശത്ത് നിന്നും വന്‍തോതില്‍ ഫണ്ട് ലഭിച്ചതായാണ് സിബിഐയുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കുന്നതിന്‍റെ ഭാഗമായാണ് സിബിഐ പരിശോധന നടത്തിയത്.