ശ്രീനഗര്‍: ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ജമ്മു കശ്മീരിലെ ബുദ്‌ഗാമില്‍ സുരക്ഷാസേനയുടെ തെരച്ചില്‍. ബീര്‍വയിലെ അറി പത്താന്‍ പ്രദേശം വളഞ്ഞ ശേഷമാണ് സൈന്യവും പൊലീസും സംയുക്തമായി തെരച്ചില്‍ നടത്തുന്നത്. ഓരോ വീടുകളില്‍ കയറിയാണ് തെരച്ചില്‍.
ബുദ്‌ഗാമില്‍ ഭീകരര്‍ക്കായി സുരക്ഷാസേനയുടെ തെരച്ചില്‍ - ഭീകരരുടെ സാന്നിധ്യം
ബീര്‍വയിലെ അറി പത്താന്‍ പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് തെരച്ചില്‍.
ബുദ്‌ഗാമില്‍ ഭീകരര്‍ക്കായി സുരക്ഷാസേനയുടെ തെരച്ചില്‍
ഗ്രാമത്തിലെ പ്രവേശന കവാടങ്ങള്‍ അടച്ച സേന കാല്‍നടയാത്രികരെയും ചോദ്യം ചെയ്ത ശേഷമാണ് കടത്തിവിടുന്നത്. എന്നാല്‍ പ്രധാന റോഡിലൂടെയുള്ള ഗതാഗതം തടസപ്പെടുത്തിയിട്ടില്ല.