ഡൽഹിയിൽ ആദ്യമായി ഡീസലിന് പെട്രോളിനേക്കാൾ വില - തുടർച്ചയായ പതിനെട്ടാം ദിവസവും
പതിനെട്ടു ദിവസം തുടര്‍ച്ചയായി വില വര്‍ധന വന്നതോടെയാണ് ഡീസല്‍ വില പെട്രോള്‍ വിലയെ മറികടന്നത്. ഇന്ന് ഡീസല്‍ വില കൂടിയെങ്കിലും പെട്രോള്‍ വിലയില്‍ മാറ്റമില്ല
![ഡൽഹിയിൽ ആദ്യമായി ഡീസലിന് പെട്രോളിനേക്കാൾ വില diesel costs more than petrol in Delhi Petrol prices in Delhi diesel price in Delhi' the first time diesel costs more than petrol in delhi business news fuel prices ആദ്യമായി ഡീസലിന് പെട്രോളിനേക്കാൾ വില തുടർച്ചയായ പതിനെട്ടാം ദിവസവും പെട്രോള്‍ വില](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10:07:34:1592973454-petrol-1506newsroom-1592195918-442.jpg)
ഡൽഹിയിൽ ആദ്യമായി ഡീസലിന് പെട്രോളിനേക്കാൾ വില
ന്യൂഡൽഹി: ഡൽഹിയിൽ ആദ്യമായി ഡീസലിന് പെട്രോളിനേക്കാൾ വില. തുടർച്ചയായ പതിനെട്ടാം ദിവസവും എണ്ണക്കമ്പനികൾ ഡീസലിന്‍റെ വില കൂട്ടി. പെട്രോളിന് ലിറ്ററിന് 79.76 രൂപയും ഡീസലിന് ലിറ്ററിന് 79.88 രൂപയുമാണ് വില. ഡീസലിന്‍റെ വില ലിറ്ററിന് 48 പൈസ വർധിപ്പിച്ചു. പതിനെട്ടു ദിവസം തുടര്‍ച്ചയായി വില വര്‍ധന വന്നതോടെയാണ് ഡീസല്‍ വില പെട്രോള്‍ വിലയെ മറികടന്നത്. ഇന്ന് ഡീസല്‍ വില കൂടിയെങ്കിലും പെട്രോള്‍ വിലയില്‍ മാറ്റമില്ല.