ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തുടര്‍ച്ചയായി അഞ്ചാം ദിവസവും കൊവിഡ് കേസുകളുടെ എണ്ണം 4000 കടന്നു. ഇന്ന് മാത്രം കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,235 ആയി. പുതുതായി 29 പേര്‍ രോഗം ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണങ്ങള്‍ 4,744 ആയി.
അഞ്ചാം ദിവസവും 4000 കടന്ന് ഡല്‍ഹിയിലെ കൊവിഡ് കേസുകള്‍ - covid 19 news
ഞായറാഴ്‌ച മാത്രം 29 പേര്‍ ഡല്‍ഹിയില്‍ രോഗം ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണങ്ങള്‍ 4,744 ആയി.
കൊവിഡ്
സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 2.18 ലക്ഷമായി ഉയര്‍ന്നു. നിലവില്‍ 28,812 പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. 1,84,748 പേര്‍ രോഗ മുക്തരായി. ഡല്‍ഹി നഗരത്തില്‍ മാത്രം 1,488 കണ്ടെയ്ന്‍മെന്‍റ് സോണുകളാണ് ഉള്ളത്.
ഒരു ദിവസം ഏറ്റവും കൂടുതല്‍ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തത് ഇന്നലെയായിരുന്നു. ശനിയാഴ്‌ച മാത്രം 4,321 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.