മുംബൈ:അവയവ ദാനത്തിനായി സ്വന്തം ജീവിതം സമർപ്പിക്കാൻ പ്രമോദ് ലക്ഷ്‌മൺ മഹാജൻ തീരുമാനിച്ചു. 68 കാരനായ മഹാജൻ മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയാണ്. രാജ്യമെമ്പാടും ബൈക്കിൽ സഞ്ചരിച്ച് അവയവ ദാനത്തിന്‍റെ അവബോധം മറ്റുള്ളവരിൽ എത്തിക്കുകയാണ് അദ്ദേഹം. കൂടാതെ സ്‌കൂൾ, കോളേജ് വിദ്യാർഥികൾ, പൊതുജനങ്ങൾ എന്നിവരില്‍ അവയവ ദാനത്തിന്‍റെ പ്രാധാന്യത്തെപ്പറ്റി അദ്ദേഹം വിവരിക്കുന്നു. 18 വർഷം മുമ്പ് മഹാജൻ അദ്ദേഹത്തിന്‍റെ ഒരു വൃക്ക ദാനം ചെയ്‌തു. അവയവം ദാനം ചെയ്യേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും അതിലൂടെ ഒരു ജീവൻ രക്ഷിക്കുന്നതിനെപ്പറ്റിയും ആളുകളെ ബോധവത്കരിക്കാൻ ശ്രമിക്കുകയാണ് അദ്ദേഹം.
അവയവ ദാനത്തിന്‍റെ പ്രാധാന്യം ജനങ്ങളിലേക്ക്; പ്രമോദ് ലക്ഷ്‌മൺ മഹാജൻ യാത്ര തുടരുകയാണ് - പ്രമോദ് ലക്ഷ്‌മൺ മഹാജൻ
രാജ്യമെമ്പാടും ബൈക്കിൽ സഞ്ചരിച്ച് അവയവ ദാനത്തിന്‍റെ അവബോധം മറ്റുള്ളവരിൽ എത്തിക്കുകയാണ് അദ്ദേഹം

അവയവ ദാനം;തന്‍റെ ജീവിതം സമർപ്പിക്കാൻ പ്രമോദ് ലക്ഷ്‌മൺ മഹാജൻ
തനിക്ക് ആരോഗ്യം പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നും അവയവ ദാനത്തിലൂടെ ഒരു ജീവൻ രക്ഷിക്കുന്നു അതിൽ താൻ സന്തോഷവാനാണെന്നും അദ്ദേഹം പറയുന്നു. ഇതുവരെ 23 സംസ്ഥാനങ്ങളിൽ 132 ദിവസങ്ങളിലായി യാത്ര ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.