റാഞ്ചി:950 കോടി രൂപയുടെ കാലിത്തീറ്റ അഴിമതി കേസിൽ ബീഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്‍റെ ജാമ്യാപേക്ഷ ജാർഖണ്ഡ് ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്‍ അഭിഭാഷകൻ അസിസ്റ്റന്‍റ് സോളിസിറ്റർ ജനറൽ രാജീവ് സിൻഹ അസുഖം ബാധിച്ചതിനാൽ ഹൈക്കോടതി ഓഗസ്റ്റ് 28 ന് പരിഗണിക്കേണ്ടിയിരുന്ന കേസ് മാറ്റിവെക്കുകയായിരുന്നു.
കാലിത്തീറ്റ കുംഭകോണം; ലാലു പ്രസാദിന്‍റെ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും - കാലിത്തീറ്റ കുംഭകോണം
950 കോടി രൂപയുടെ കാലിത്തീറ്റ അഴിമതി കേസിൽ ബീഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്‍റെ ജാമ്യാപേക്ഷ ജാർഖണ്ഡ് ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും.
1992-93 കാലഘട്ടത്തിൽ ലാലു പ്രസാദ് ബിഹാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ ചൈബാസ ട്രഷറിയിൽ നിന്ന് 33.67 കോടി രൂപ തട്ടിപ്പ് നടത്തിയതാണ് കേസ്. ഇതിനകം തന്നെ ലാലു അഞ്ച് വർഷം തടവ് ശിക്ഷ അനുഭവിച്ചതിനാല്‍ ജാമ്യം ലഭിക്കാനുള്ള എല്ലാ സാഹചര്യവുമുണ്ടെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ ദേവർഷി മണ്ഡൽ പറഞ്ഞു. ആരോഗ്യനില വഷളായതിനാൽ ഈ കേസിൽ ജാമ്യം അനുവദിക്കാൻ ഹൈക്കോടതിയോട് അഭ്യർത്ഥിക്കുമെന്നും മണ്ഡൽ കൂട്ടിച്ചേര്‍ത്തു. ആർജെഡി മേധാവി ഇപ്പോൾ റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലാണ്.