ലക്‌നൗ: കൊവിഡ് പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ഇ-ലേണിങ് സംവിധാനം പ്രയോജനപ്പെടുത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഏപ്രില്‍ 20 മുതല്‍ 9 മുതല്‍ 12 ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് വാസ്‌ആപ്പ് വഴി ഇ-ലേണിങിലൂടെ ക്ലാസുകള്‍ തുടരും. അതേസമയം ആറ് മുതല്‍ ഒമ്പതാം ക്ലാസ് വരെയും 11ാം ക്ലാസ് വിദ്യാര്‍ഥികളെയും പരീക്ഷ കൂടാതെ അടുത്ത ഘട്ടത്തിലേക്ക് കടത്തി വിടുമെന്ന് ഉപമുഖ്യ മന്ത്രി ദിനേഷ് ശര്‍മ്മ പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്ക് ഇ-ലേണിങ് സംവിധാനം ഒരുക്കി ഉത്തര്‍പ്രദേശ് - ഉത്തര്‍പ്രദേശ്
ആറ് മുതല്‍ ഒമ്പതാം ക്ലാസ് വരെയും 11ാം ക്ലാസ് വിദ്യാര്‍ഥികളെയും പരീക്ഷ കൂടാതെ അടുത്ത ഘട്ടത്തിലേക്ക് കടത്തി വിടുമെന്ന് ഉപമുഖ്യ മന്ത്രി ദിനേഷ് ശര്‍മ്മ
ഇ-ലേണിങ് സംവിധാനവുമായി ഉത്തര്‍പ്രദേശ്
6 മുതല്‍ 8 ക്ലാസ് വരെയുള്ളവരെ ദിക്ഷ പോര്‍ട്ടലിന്‍റെ സഹായത്തോടെ പഠിപ്പാക്കാന്‍ സാധിക്കും. ഇതിന് വേണ്ട നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.