ന്യൂഡൽഹി:സാമ്പത്തിക പാക്കേജിന്‍റെ മൂന്നാം ഘട്ടം നിർമല സീതാരാമൻ വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് പ്രഖ്യാപിക്കും. അതിഥി തൊഴിലാളികൾക്കും വഴിയോര കച്ചവടക്കാർക്കും ചെറുകിട കർഷകർക്കും പ്രയോജനപ്പെടുന്നതിനായി ദുരിതാശ്വാസ നടപടികൾ വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു.
മൂന്നാംഘട്ട കൊവിഡ് ദുരിതാശ്വാസ പാക്കേജ് ഇന്ന് പ്രഖ്യാപിക്കും - നിർമല സീതാരാമൻ
അതിഥി തൊഴിലാളികൾക്കും വഴിയോര കച്ചവടക്കാർക്കും ചെറുകിട കർഷകർക്കും പ്രയോജനപ്പെടുന്നതിനായി ദുരിതാശ്വാസ നടപടികൾ വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു.
അടുത്ത രണ്ട് മാസത്തേക്ക് അതിഥി തൊഴിലാളികൾക്ക് സൗജന്യ ഭക്ഷ്യധാന്യം 2021 മാർച്ചോടെ 'വൺ നേഷൻ-വൺ റേഷൻ കാർഡ്' പ്രഖ്യാപനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വഴിയോര കച്ചവടക്കാർക്ക് 50 ലക്ഷം വായ്പാ സൗകര്യം നൽകുന്നതിന് 5,000 കോടി രൂപയുടെ പണലഭ്യതയുണ്ട്. ആറ് ലക്ഷം മുതൽ 18 ലക്ഷം വരെ വാർഷിക വരുമാനമുള്ള താഴ്ന്ന-മധ്യവർഗ വിഭാഗത്തിന് ക്രെഡിറ്റ്-ലിങ്ക്ഡ് സബ്സിഡി സ്കീം 2017 മെയ് മാസത്തിൽ അവതരിപ്പിച്ചു.
2021 മാർച്ച് 31 വരെ സ്കീം നിലനിൽക്കും. സമ്പദ്‌വ്യവസ്ഥയുടെ വിവിധ വിഭാഗങ്ങൾക്ക് ആശ്വാസം നൽകുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 20 ലക്ഷം കോടി രൂപ സമാഹരിക്കുമെന്ന് ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. മാർച്ചിൽ പ്രഖ്യാപിച്ച മൂന്ന് മാസത്തേക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങളും പാവപ്പെട്ടവർക്ക് പണവും അടങ്ങുന്ന 1.7 ലക്ഷം കോടി രൂപ പാക്കേജും റിസർവ് ബാങ്കിന്‍റെ വിവിധ ധനനയ നടപടികളിലൂടെ 5.6 ലക്ഷം കോടി രൂപയുടെ ഉത്തേജനവും ഇതിൽ ഉൾപ്പെടുന്നു. 20 ലക്ഷം കോടി രൂപയുടെ പാക്കേജിന്‍റെ ആദ്യഘട്ടത്തിൽ നിർമല സീതാരാമൻ 5.94 ലക്ഷം കോടി രൂപയുടെ പദ്ധതി പുറത്തിറക്കി. ചെറുകിട ബിസിനസുകാർക്ക് മൂന്ന് ലക്ഷം കോടി രൂപയുടെ ക്രെഡിറ്റ് ലൈൻ പോലുള്ള ബജറ്റ് ഇനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.