കേരളം

kerala

ETV Bharat / bharat

ഇനി അപേക്ഷ നല്‍കിയാല്‍ ഉടന്‍ പാന്‍കാര്‍ഡ് - e-KYC

സാധുവായ ആധാര്‍ കാര്‍ഡും ആധാര്‍ നമ്പറുമായി ലിങ്ക് ചെയ്‌ത മൊബൈല്‍ ഫോണുമുള്ളവര്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.

business news  പാൻ കാര്‍ഡ്  അപേക്ഷിച്ചാല്‍ ഉടൻ തന്നെ പാൻ  അപേക്ഷിച്ചാല്‍ ഉടൻ  കേന്ദ്രസര്‍ക്കാര്‍  നികുതിദായകർ  ഇ-പാൻ  ഡിജിറ്റൽ ഇന്ത്യ  ആദായനികുതി വകുപ്പ്  instant PAN  PAN  Aadhaar based e-KYC  Aadhaar  e-KYC  Finance Minister Nirmala Sitharaman   Suggested Mapping : bharat
അപേക്ഷിച്ചാല്‍ ഉടൻ തന്നെ പാൻ കാര്‍ഡ് ലഭിക്കുന്ന പദ്ധതിക്ക് തുടക്കമിട്ട് കേന്ദ്രസര്‍ക്കാര്‍

By

Published : May 28, 2020, 6:12 PM IST

ന്യൂഡൽഹി: അപേക്ഷിച്ചാല്‍ ഉടന്‍ പാന്‍ കാര്‍ഡ് ലഭ്യമാക്കുന്ന പദ്ധതിയുടെ ഔദ്യോഗിക ഉദ്‌ഘാടനം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ നിര്‍വഹിച്ചു. ആധാറില്‍ അധിഷ്‌ഠിതമായ ഇ-കെ വൈ സി സംവിധാനം വഴിയാണ് ഇത് നടപ്പാക്കുന്നത്. സാധുവായ ആധാര്‍ കാര്‍ഡും ആധാര്‍ നമ്പറുമായി ലിങ്ക് ചെയ്‌ത മൊബൈല്‍ ഫോണുമുള്ളവര്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. ഇ-പാൻ അപേക്ഷകര്‍ക്ക് സൗജന്യമായി ലഭിക്കുന്ന പദ്ധതിക്കാണ് കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിച്ചത്.

ഡിജിറ്റൽ ഇന്ത്യയിലേക്കുള്ള ആദായനികുതി വകുപ്പിന്‍റെ മറ്റൊരു പടിയാണ് അപേക്ഷിച്ചാല്‍ ഉടന്‍ തന്നെ പാന്‍ കാര്‍ഡ് ലഭ്യമാക്കുന്ന സംവിധാനം. ഇത് നികുതിദായര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കുമെന്ന് ആദായനികുതി വകുപ്പ് പ്രസ്‌താവനയില്‍ പറഞ്ഞു. മെയ്‌ 25 വരെയുള്ള കണക്കുകൾ പ്രകാരം മൊത്തം 50.52 കോടി നികുതിദായകർക്ക് പാൻ കാര്‍ഡ് അനുവദിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details