ന്യൂഡൽഹി: ജിഎസ്‌ടി നഷ്ടപരിഹാര വിഷയം പ്രതിപക്ഷം അനാവശ്യമായി രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുകയാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. സംസ്ഥാനങ്ങൾക്ക് ജിഎസ്‌ടി നഷ്ടപരിഹാരം നൽകുന്നതിൽ നിന്ന് കേന്ദ്രം പിന്നോട്ട് പോകുമെന്ന് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളുടെ ആരോപണത്തോട് പ്രതികരിച്ച നിർമല സീതാരാമൻ, മുൻ സർക്കാരാണ് കേന്ദ്ര വിൽപ്പന നികുതി സംബന്ധിച്ച വാഗ്ദാനം പാലിക്കാതിരുന്നതെന്ന് വാദിച്ചു. മുൻ സർക്കാർ അവിശ്വാസത്തിന്‍റെ അന്തരീക്ഷം സൃഷ്ടിച്ചു. ഈ അവിശ്വാസം തുടക്കത്തിൽ ജിഎസ്‌ടി നടപ്പാക്കലിനെ പോലും ബാധിച്ചിരുന്നെന്നും നിർമല സീതാരാമൻ പറഞ്ഞു.
ജിഎസ്ടി നഷ്ടപരിഹാരം; പ്രതിപക്ഷം രാഷ്ട്രീയവത്കരിക്കുകയാണെന്ന് ധനമന്ത്രി - പ്രതിപക്ഷം രാഷ്ട്രീയവത്കരിക്കുകയാണെന്ന് ധനമന്ത്രി
സംസ്ഥാനങ്ങൾക്ക് ജിഎസ്‌ടി നഷ്ടപരിഹാരം നൽകുന്നതിൽ നിന്ന് കേന്ദ്രം പിന്നോട്ട് പോകുമെന്ന് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളുടെ ആരോപണത്തോട് പ്രതികരിച്ച നിർമല സീതാരാമൻ, മുൻ സർക്കാരാണ് കേന്ദ്ര വിൽപ്പനനികുതി സംബന്ധിച്ച വാഗ്ദാനം പാലിക്കാതിരുന്നതെന്ന് വാദിച്ചു.
![ജിഎസ്ടി നഷ്ടപരിഹാരം; പ്രതിപക്ഷം രാഷ്ട്രീയവത്കരിക്കുകയാണെന്ന് ധനമന്ത്രി FM hits out at opposition for politicising GST compensation issue FM GST business news GST compensation issue ജിഎസ്ടി നഷ്ടപരിഹാരം പ്രതിപക്ഷം രാഷ്ട്രീയവത്കരിക്കുകയാണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8581752-560-8581752-1598537886870.jpg)
സംസ്ഥാനങ്ങൾക്ക് ജിഎസ്‌ടി നഷ്ടപരിഹാരം നൽകാനുള്ള ഭരണഘടനാ ബാധ്യതയിൽ നിന്ന് ഒഴിഞ്ഞുമാറിയതിന് ചില സംസ്ഥാനങ്ങൾ കേന്ദ്രത്തെ കുറ്റപ്പെടുത്തിയിരുന്നു. നമ്മുടെ ഏറ്റവും മോശമായ ആശയങ്ങൾ ഇപ്പോൾ യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുള്ള ഭരണഘടന ഉറപ്പ് വ്യാഖ്യാനിക്കപ്പെടുന്ന രീതി ആശ്ചര്യകരമാണ്. സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ കേന്ദ്രത്തിന് ഉത്തരവാദിത്തമില്ല, സ്വയം നഷ്ടപരിഹാരം നൽകാനുള്ള മാർഗങ്ങൾ കണ്ടെത്തേണ്ടത് സംസ്ഥാനങ്ങളാണെന്ന് പശ്ചിമ ബംഗാൾ ധനമന്ത്രി അമിത് മിത്ര ബുധനാഴ്ച സീതാരാമന് അയച്ച കത്തിൽ എഴുതി.
കൊവിഡ് പശ്ചാത്തലത്തിൽ വരുമാന ശേഖരണത്തിൽ കടുത്ത ബുദ്ധിമുട്ടാണ് നേരിടുന്നത്. ജിഎസ്‌ടി കൗൺസിലിന്‍റെ 41-ാമത് യോഗത്തിൽ, കേന്ദ്രം നിർദേശിച്ച പ്രകാരം വിഷയത്തിൽ സംസ്ഥാനങ്ങൾക്ക് നിർദേശങ്ങൾ നൽകാമെന്ന് അറിയിച്ചിരുന്നു. നിർദേശങ്ങൾ സംസ്ഥാനങ്ങളുടെ അധിക ചെലവ് ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഈ വർഷം തന്നെ പദ്ധതി നടപ്പിലാക്കുന്നതിൽ സഹായകമാകുമെന്നും യോഗത്തിൽ വ്യക്തമാക്കിയിരുന്നു.