കേരളം

kerala

ETV Bharat / bharat

കൊവിഡും മഴക്കാല അസുഖങ്ങളും - covid

കൊവിഡ് ബാധിച്ചാൽ ആദ്യത്തെ 14 ദിവസത്തിനുള്ളിലാണ് രോഗലക്ഷണങ്ങൾ കാണിക്കുക. പുതിയ പഠനങ്ങൾ പ്രകാരം 95 ശതമാനം കൊവിഡ് ബാധിതരിൽ ആദ്യ 11 ദിവസങ്ങളിലാണ് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നത്

കൊവിഡും മഴക്കാല അസുഖങ്ങളും  ഇന്ത്യ  കൊവിഡ്  FLU OR COVID  covid  monsoon
കൊവിഡും മഴക്കാല അസുഖങ്ങളും

By

Published : Jun 26, 2020, 1:19 PM IST

ഹൈദരാബാദ്: ഇന്ത്യയിൽ മഴക്കാലത്ത് പകർച്ചവ്യാധി രോഗങ്ങൾ പരക്കുന്നത് സാധാരണമാണ്. പക്ഷേ നിലവിലെ കൊവിഡ് സാഹചര്യത്തിൽ മൂക്കൊലിപ്പ്, തുമ്മൽ അല്ലെങ്കിൽ ചുമ എന്നീ അസുഖങ്ങൾ ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കാൻ ഇടയാക്കുന്നതാണ്. പനിയുടെ ചെറിയ ലക്ഷണം പോലും കൊവിഡ് രോഗമായി ആളുകൾ സംശയിക്കാനിടയുണ്ട്. കൊവിഡ് പരിശോധനക്ക് വിധേയമാകണോ വേണ്ടയോ എന്നതാകും ജനങ്ങളെ കൂടുതൽ ചിന്താകുലരാക്കുക. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും മൺസൂൺ ഇതിനകം എത്തിക്കഴിഞ്ഞു. അതിനാൽ പകർച്ചവ്യാധികൾ പടരുന്ന സാഹചര്യവും വിദൂരമല്ല. സാധാരണ പകർച്ചവ്യാധികളുടെ ലക്ഷണങ്ങളാണ് കൊവിഡിന് എങ്കിലും പ്രത്യേക രോഗലക്ഷണങ്ങൾ കൊവിഡ് ബാധിതർക്ക് മാത്രമായി ഉണ്ടെന്ന് മെഡിക്കൽ വിദഗ്‌ധർ പറയുന്നു.

ആരോഗ്യമുള്ള ആളുകളിൽ മൂന്ന് മുതല്‍ നാല് ദിവസത്തിനുള്ളിൽ കൊവിഡ് ബാധിച്ചാൽ തിരിച്ചറിയാൻ എളുപ്പമാണ്. എന്നാൽ 65 വയസിനു മുകളിലും 12 വയസിന് താഴെ പ്രായമുള്ളവർക്കും രോഗലക്ഷണങ്ങൾ കാണിച്ചാൽ വൈദ്യ സഹായം തേടണമെന്നും വിദഗ്‌ധർ പറയുന്നു. ജലദോഷമാണ് ഏറ്റവും സാധാരണമായ മഴക്കാല രോഗം. റിനോവൈറസ് ഉൾപ്പെടെയുള്ള പലതരം വൈറസുകൾ മൂലമാണ് ജലദോഷം ഉണ്ടാകുന്നത്. ജലദോഷം ആരംഭിച്ച് അഞ്ച് ദിവസത്തിനു ശേഷം പ്രാരംഭ ലക്ഷണങ്ങൾ കുറയുന്നു. ഒരു മരുന്നിനും ജലദോഷം ഭേദമാക്കാൻ കഴിയില്ലെങ്കിലും ഉയർന്ന രോഗപ്രതിരോധ ശേഷിയിലൂടെ മാത്രമേ ഈ അസുഖത്തെ ചെറുക്കാൻ കഴിയൂ. കാലാനുസൃതമായ മറ്റൊരു ശ്വാസകോശ അണുബാധയാണ് ഇൻഫ്ലുവൻസ അല്ലെങ്കിൽ ഫ്ലൂ. വൈറസ് ബാധിച്ച്‌ ഒന്ന് മുതൽ നാല് ദിവസം വരെയാണ് ഫ്ലൂ രോഗലക്ഷണങ്ങൾ കാണിക്കുക. അഞ്ച് മുതൽ ഏഴ് ദിവസത്തിനുള്ളിൽ അണുബാധ ഇല്ലാതാകും. വിശ്രമം, ധാരാളം വെള്ളം കുടിക്കുകയെല്ലാം ചെയ്‌താൽ ഇൻഫ്ലൂവൻസ മാറും. കടുത്ത രോഗലക്ഷണങ്ങൾ കാണിച്ചാൽ മാത്രമേ ഡോക്‌ടർന്മാർ മരുന്നുകൾ നിർദേശിക്കുക. ഇത്തരം കേസുകളിൽ ചെറിയ ശതമാനം രോഗികളെ മാത്രമേ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതായി വരുന്നുള്ളൂ.

കൊവിഡ് ബാധിച്ചാൽ ആദ്യത്തെ 14 ദിവസത്തിനുള്ളിലാണ് രോഗലക്ഷണങ്ങൾ കാണിക്കുക. പുതിയ പഠനങ്ങൾ പ്രകാരം 95 ശതമാനം കൊവിഡ് ബാധിതരിൽ ആദ്യ 11 ദിവസങ്ങളിലാണ് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നത്. 85 ശതമാനം രോഗികൾക്കും ഗുരുതരമായ സങ്കീർണതകളൊന്നും ഉണ്ടാകാറില്ല. ബാക്കി 15 ശതമാനം പേർക്ക് മാത്രമാണ് വൈദ്യസഹായം ആവശ്യമായി വരുന്നത്. ഈ 15 ശതമാനത്തില്‍ അഞ്ച് ശതമാനം പേർക്ക് മാത്രമേ ഐസിയു അല്ലെങ്കിൽ ഗുരുതരമായ പരിചരണം ആവശ്യമായി വരുന്നുള്ളു. കൊവിഡ് പ്രാധാനമായും ശ്വസനവ്യവസ്ഥയെയാണ് ബാധിക്കുന്നത്. പ്രമേഹം, ക്യാൻസർ പോലുള്ള രോഗാവസ്ഥകളുള്ള ആളുകളിൽ രോഗം നേരത്തേ കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ അണുബാധ മാരകമായേക്കാം. കൊവിഡിനും പനിക്കും സമാനമായ ലക്ഷണങ്ങൾ ആണെന്ന് മെഡിക്കൽ വിദഗ്‌ധൻ ജനറൽ ഫിസിഷ്യൻ ഡോ. എം വി റാവു പറഞ്ഞു. ഇൻഫ്ലുവൻസ ലക്ഷണങ്ങളോടെ രോഗികൾക്ക് 101 ഡിഗ്രിക്ക് മുകളിലുള്ള പനി അനുഭവപ്പെടാം. എന്നാൽ കൊവിഡ് രോഗികളിൽ ഇത്തരത്തിലാകില്ല രോഗലക്ഷണങ്ങൾ. ഗന്ധവും രുചിയും നഷ്ടപ്പെടുന്നതാണ് കൊവിഡിന്റെ ആദ്യ രോഗ ലക്ഷണം. കൊവിഡ് ബാധിതരായ രോഗികള്‍ക്ക് കടുത്ത ക്ഷീണം അനുഭവപ്പെട്ടേക്കാം. പത്ത് വയസിന് താഴെയുള്ള കുട്ടികൾക്ക് കൊവിഡ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. ഇവർക്ക് രോഗലക്ഷണങ്ങൾ കണ്ടാലുടൻ വൈദ്യസഹായം തേടേണ്ടതാണ്.

തെലങ്കാനയിൽ പ്രതിമാസം 15,000 മുതൽ 20,000 പേർക്ക് ശ്വാസകോശ സംബന്ധമായ അണുബാധകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് പബ്ലിക് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ ഡയറക്ടർ ഡോ. ജി. ശ്രീനിവാസ റാവു പറഞ്ഞു. സാധാരണയായി ജൂൺ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ ഈ സംഖ്യ കൂടുകയാണ് പതിവ്. ഈ സാഹചര്യം പരിഹരിക്കാനായി സർക്കാർ സംവിധാനങ്ങളും സജ്ജമാണ്. കമ്മ്യൂണിറ്റി, ഫീൽഡ് ലെവൽ തൊഴിലാളികൾ ഇതിനകം ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ബാധിച്ച രോഗികളുടെ വിശദാംശങ്ങൾ ശേഖരിക്കുന്നുണ്ട്. കൊവിഡിനെക്കുറിച്ചുള്ള പൊതു അവബോധം വർധിച്ചതിനാൽ മുഖംമൂടികളുടെ ഉപയോഗവും വർധിച്ചു. വാസ്തവത്തിൽ മുഖംമൂടികൾ വായുവിലൂടെയുള്ള രോഗങ്ങൾ പടരുന്നത് തടയുന്നു. ഈ മാസം തെലങ്കാനയിൽ 6,000 ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നും ഡോ. ശ്രീനിവാസ റാവു ചൂണ്ടിക്കാട്ടി.

ABOUT THE AUTHOR

...view details