ഇംഫാൽ:മണിപ്പൂർ നിയമസഭയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കും. ബിജെപിയും കോൺഗ്രസും തങ്ങളുടെ എംഎൽഎമാരോട് നിയമസഭയിൽ ഹാജരാകാനും വോട്ടുചെയ്യാനും ആവശ്യപ്പെട്ട് വിപ്പ് നൽകിയിട്ടുണ്ട്. ജൂണിൽ ഭരണകക്ഷിയായ ബിജെപിയുടെ മൂന്ന് എംഎൽഎമാർ രാജിവച്ച് കോൺഗ്രസിൽ ചേർന്നിരുന്നു. കൂടാതെ നാല് നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) എംഎൽഎമാർ ഒരു സ്വതന്ത്ര എംഎൽഎ, തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംഎൽഎയും ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. മൂന്ന് നിയമസഭാംഗങ്ങളുടെ രാജിയും ആന്‍റി ഡിഫെക്ഷൻ നിയമപ്രകാരം നാല് അംഗങ്ങളെ അയോഗ്യരാക്കിയതിനും ശേഷം മണിപ്പൂർ നിയമസഭയുടെ അംഗബലം ഇപ്പോൾ 53 ആണ്.
മണിപ്പൂരിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ് - Floor test
ബിജെപിയും കോൺഗ്രസും തങ്ങളുടെ എംഎൽഎമാരോട് നിയമസഭയിൽ ഹാജരാകാനും വോട്ടുചെയ്യാനും ആവശ്യപ്പെട്ട് വിപ്പ് നൽകിയിട്ടുണ്ട്
എൻ. ബിരേൻ സിങ്ങ്
2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചു. എൻ. ബിരേൻ സിംഗ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബിജെപി 21 സീറ്റുകളും കോൺഗ്രസ് 28 സീറ്റുകളും നേടി. ബിജെപിയിൽ നിന്ന് മാറിയ ഒരു കോൺഗ്രസ് എംഎൽഎയെ സ്പീക്കർ നേരത്തെ അയോഗ്യനാക്കിയിരുന്നു. നിലവിൽ നാല് നാഗ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്) എംഎൽഎമാരുടെയും ലോക് ജനശക്തി പാർട്ടിയുടെ (എൽജെപി) എംഎൽഎയുടെയും പിന്തുണ ബിജെപിക്കുണ്ട്. മൂന്ന് എംഎൽഎമാരുടെ രാജിക്ക് ശേഷം ബിജെപിക്ക് 18 എംഎൽഎമാർ ശേഷിക്കുന്നു.