അസമിലെ വെള്ളപ്പൊക്കം 2.25 ലക്ഷം ജനങ്ങളെ ബാധിച്ചു - അസമിലെ വെള്ളപ്പൊക്കം 2.25 ലക്ഷം ആളുകളെ ബാധിച്ചു
ഒൻപത് ജില്ലകളിലെ 219 ഗ്രാമങ്ങളിലായി 10,000 ഹെക്ടർ കൃഷി സ്ഥലം വെള്ളത്തിൽ മുങ്ങി
അസമിലെ വെള്ളപ്പൊക്കം 2.25 ലക്ഷം ആളുകളെ ബാധിച്ചു
ഗുവാഹത്തി:രൂക്ഷമായ വെളളപ്പൊക്കം അസമിൽ രണ്ടേകാൽ ലക്ഷം ജനങ്ങളെ ബാധിച്ചു. ഒമ്പത് ജില്ലകളിലാണ് അതിരൂക്ഷമായ വെളളപ്പൊക്കം. ഒൻപത് ജില്ലകളിലെ 219 ഗ്രാമങ്ങളിലായി 10,000 ഹെക്ടർ കൃഷി സ്ഥലം വെള്ളത്തിൽ മുങ്ങിയതായി അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എ.എസ്.ഡി.എം.എ) അറിയിച്ചു.40,000 ഓളം വളർത്തുമൃഗങ്ങളെയും വെള്ളപ്പൊക്കം ബാധിച്ചു. റോഡ്, പാലങ്ങൾ, കായലുകൾ, സർക്കാർ കെട്ടിടങ്ങൾ, സ്കൂളുകൾ തുടങ്ങി നിരവധി സ്വത്തുക്കൾക്കും നാശനഷ്ടമുണ്ടായതായി ഉദ്യോഗസ്ഥർ പറഞ്ഞു.