കേരളം

kerala

ETV Bharat / bharat

അസം പ്രളയം; പതിനാറ് ജില്ലകളിൽ നാശനഷ്‌ടം

തുടർച്ചയായ മഴയും നദിയിലെ ജലനിരപ്പ് ഉയർന്നതും ഏകദേശം 25,000 ജനങ്ങളെ ബാധിച്ചു. ആറ് ജില്ലകളിലായി 142 ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു

By

Published : Jun 27, 2020, 7:13 AM IST

Assam flood  Assam news  Dibrugarh news  Brahmaputra  Flood in Assam  അസം പ്രളയം  ബ്രഹ്മപുത്ര നദി  ദിബ്രുഗഡ്
അസം പ്രളയം; പതിനാറ് ജില്ലകളിൽ നാശനഷ്‌ടം

ദിസ്‌പൂർ: അസമില്‍ കനത്ത മഴ മൂലം 16 ജില്ലകളിൽ നാശനഷ്‌ടം. ബ്രഹ്മപുത്ര നദിയില്‍ ജലനിരപ്പ് ഉയരുന്നതില്‍ ആശങ്ക വര്‍ധിക്കുന്നു. തുടർച്ചയായ മഴയും നദിയിലെ ജലനിരപ്പ് ഉയർന്നതും ഏകദേശം 25,000 ജനങ്ങളെ ബാധിച്ചതായി ദിബ്രുഗഡ് ഡെപ്യൂട്ടി കമ്മീഷണർ പല്ലവ് ഗോപാൽ ഝാ പറഞ്ഞു. ദിബ്രുഗഡിൽ 14 ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിച്ചു. മുൻ ചീഫ്‌ ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ വീട്ടിനുള്ളിൽ വെള്ളം കയറിയതിനെ തുടർന്ന് അവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും അദ്ദേഹം അറിയിച്ചു.

അസം പ്രളയം; പതിനാറ് ജില്ലകളിൽ നാശനഷ്‌ടം

വെള്ളപ്പൊക്കം ഈ ആഴ്‌ചയുടെ തുടക്കത്തിൽ തന്നെ ദിബ്രുഗഡിനെ ബാധിച്ചു. ജില്ലയിലെ പ്രധാന റോഡുകളെല്ലാം വെള്ളത്തിൽ മുങ്ങി. ഡങ്കോരി നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പാലം ഒഴുകിപ്പോയി. ആറ് ജില്ലകളിലായി 142 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. 18,000 ഓളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. പോബിറ്റോറ വന്യജീവി സങ്കേതത്തിലും വെള്ളം കയറി. 100 കാണ്ടാമൃഗങ്ങള്‍ക്കും 1,500 കാട്ടുപോത്തുകൾക്കും ആയിരക്കണക്കിന് പന്നികൾക്കും ഇത് ഭീഷണി ഉയർത്തുന്നു. ഏകദേശം 12,000 ഹെക്‌ടർ കൃഷിഭൂമിയെയും വെള്ളപ്പൊക്കം ബാധിച്ചു.

ABOUT THE AUTHOR

...view details