കേരളം

kerala

ETV Bharat / bharat

ദുബായില്‍ നിന്നും 180 ഇന്ത്യക്കാരുമായി പ്രത്യേക വിമാനം തമിഴ്‌നാട്ടിലെത്തി - പ്രത്യേക വിമാനം തമിഴ്‌നാട്ടിലെത്തി

കേന്ദ്ര സര്‍ക്കാരിന്‍റെ വന്ദേ ഭാരത് മിഷന്‍റെ കീഴില്‍ എത്തിയ എയര്‍ ഇന്ത്യ എക്‌സ്‌പ്രസിന്‍റെ IX 1611 വിമാനത്തിലാണ് യാത്രക്കാര്‍ എത്തിയത്.

Tamil Nadu  Repatriation flight from Dubai  Dubai  Stranded Indians  Air India Express  Vande Bharat mission  COVID-19 outbreak  COVID-19 pandemic  ദുബൈയില്‍ നിന്നും 180 ഇന്ത്യക്കാരുമായി പ്രത്യേക വിമാനം തമിഴ്‌നാട്ടിലെത്തി  പ്രത്യേക വിമാനം തമിഴ്‌നാട്ടിലെത്തി  വന്ദേ ഭാരത് മിഷന്‍
ദുബൈയില്‍ നിന്നും 180 ഇന്ത്യക്കാരുമായി പ്രത്യേക വിമാനം തമിഴ്‌നാട്ടിലെത്തി

By

Published : Jun 3, 2020, 4:21 PM IST

ചെന്നൈ: ദുബായില്‍ കുടുങ്ങിയ 180 ഇന്ത്യക്കാരുമായി പ്രത്യേക വിമാനം ബുധനാഴ്‌ച കോയമ്പത്തൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. കേന്ദ്ര സര്‍ക്കാരിന്‍റെ വന്ദേ ഭാരത് മിഷന്‍റെ കീഴില്‍ എത്തിയ എയര്‍ ഇന്ത്യ എക്‌സ്‌പ്രസിന്‍റെ IX 1611 വിമാനത്തിലാണ് യാത്രക്കാര്‍ എത്തിയത്. എല്ലാ യാത്രക്കാരുടേയും സ്രവ സാമ്പിളുകള്‍ കൊവിഡ്‌ പരിശോധനക്കായി ശേഖരിച്ചു. അടുത്ത ഏഴ്‌ ദിവസം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനിലും അതിനടുത്ത ഏഴ്‌ ദിവസം വീട്ടില്‍ നിരീക്ഷണത്തിലുമിരിക്കാനാണ് ആരോഗ്യ വിഭാഗത്തിന്‍റെ നിര്‍ദേശം. ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈന്‍ ചെലവ് യാത്രക്കാര്‍ തന്നെ വഹിക്കേണ്ടതുണ്ട്. ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചാല്‍ ആശുപത്രിയിലേക്ക് മാറ്റുമെന്നും ആരോഗ്യ വിഭാഗം അറിയിച്ചു.‌

ABOUT THE AUTHOR

...view details