ഹൈദരാബാദ്:മെയ് 31 വരെ വിമാന സര്‍വീസുകൾ പുനരാരംഭിക്കരുതെന്ന് വ്യോമയാന മന്ത്രാലയത്തോട് അഭ്യർത്ഥിച്ച് തമിഴ്‌നാട് സർക്കാർ. രാജ്യവ്യാപകമായി ലോക്ക് ഡൗൺ നിലനിൽക്കുന്നതിനിടെ തിങ്കളാഴ്ച മുതൽ ആഭ്യന്തര സര്‍വീസുകൾ പുനരാരംഭിക്കാൻ വ്യോമയാന മന്ത്രാലയം അനുമതി നൽകിയതിന് പിന്നാലെയായിരുന്നു തമിഴ്‌നാടിന്‍റെ നടപടി. കടുത്ത പ്രതിസന്ധി നേരിടുന്ന അവസ്ഥയിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് യാത്രക്കാരെത്തിയാൽ പരിശോധിക്കാനും ക്വാറന്‍റൈൻ ഏര്‍പ്പെടുത്താനും ബുദ്ധിമുട്ടുണ്ടെന്നാണ് തമിഴ്‌നാടിന്‍റെ നിലപാട്.
31 വരെ ആഭ്യന്തര വിമാന സര്‍വ്വീസ് വേണ്ടെന്ന ആവശ്യവുമായി തമിഴ്‌നാട് - Flights unlikely to resume in Tamil Nadu
വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരെ പരിശോധിക്കാനും ക്വാറന്‍റൈൻ ഏര്‍പ്പെടുത്താനും ബുദ്ധിമുട്ടുണ്ടെന്ന് തമിഴ്‌നാട് സർക്കാർ വ്യോമയാന മന്ത്രാലയത്തെ അറിയിച്ചു. മഹാരാഷ്ട്രയ്ക്ക് ശേഷം ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് തമിഴ്‌നാട്ടിലാണ്.
മഹാരാഷ്ട്രയ്ക്ക് ശേഷം ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് തമിഴ്‌നാട്ടിലാണ്. ചെന്നൈയിൽ മാത്രം വ്യാഴാഴ്ച വരെ 8,795 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന യാത്രക്കാരെ പരിശോധനക്ക് വിധേയമാക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് ആരോഗ്യമന്ത്രി ഡോ. സി.വിജയഭാസ്‌കര്‍ പറഞ്ഞു. ചെന്നൈയിൽ മെട്രോ റെയിൽ, ടാക്സി സേവനങ്ങൾ ഇനിയും ആരംഭിച്ചിട്ടില്ല. നഗരപരിധിക്കുപുറത്ത് ഓട്ടോ റിക്ഷകൾ ഓടിത്തുടങ്ങിയിട്ടുണ്ട്.
തമിഴ്‌നാട്സർക്കാരിന്‍റെ അഭ്യർത്ഥനയോട് വ്യോമയാന മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല. വിമാന സര്‍വ്വീസ് പുനരാരംഭിക്കാനുള്ള ഒരുക്കങ്ങൾ ചെന്നൈ വിമാനത്താവള അധികൃതർ ആരംഭിച്ചിട്ടുണ്ട്. ട്രെയിൻ സർവീസും പുനരാരംഭിക്കരുതെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരത്തേ കത്ത് നൽകിയിരുന്നു.