ശ്രീനഗര്‍: ജമ്മുകശ്‌മീരില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വ്യോമഗതാഗതം തടസപ്പെട്ടു. ജമ്മു വിമാനത്താവളത്തിലെ രണ്ട് വിമാനങ്ങൾ റദ്ദാക്കുകയും ഏഴ് വിമാനങ്ങളുടെ സമയം പുനക്രമീകരിക്കുകയും ചെയ്‌തു. നിലവില്‍ ജമ്മുവിലെ ഏറ്റവും കുറഞ്ഞ താപനില 5.6 ഡിഗ്രി സെല്‍ഷ്യസാണ്.
ജമ്മുവില്‍ കനത്ത മൂടല്‍മഞ്ഞ്; വ്യോമഗതാഗതം തടസപ്പെട്ടു - Jammu Flight operations
ജമ്മു വിമാനത്താവളത്തിലെ രണ്ട് വിമാനങ്ങൾ റദ്ദാക്കുകയും ഏഴ് വിമാനങ്ങളുടെ സമയം പുനക്രമീകരിക്കുകയും ചെയ്‌തു
ജമ്മുവില്‍ കനത്ത മൂടല്‍മഞ്ഞ്; വ്യോമഗതാഗതം തടസപ്പെട്ടു
അതേസമയം ജമ്മുകശ്‌മീരിലെ ഏറ്റവും താപനില കുറഞ്ഞ പ്രദേശമായ ദോഡ ജില്ലയിലെ ഭാദേര്‍വയില്‍ മൈനസ് 2.3 ഡിഗ്രിയായിരുന്നു ശനിയാഴ്‌ച രാത്രിയിലെ താപനില. റിയാസി ജില്ലയിലെ വൈഷ്ണോ ദേവി ക്ഷേത്രം സന്ദർശിക്കുന്ന തീർഥാടകരുടെ ബേസ് ക്യാമ്പായ കത്രയിൽ താപനില 5.1 ഡിഗ്രി സെൽഷ്യസിലും കുറഞ്ഞതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.