വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദേശം ലഭിച്ച ശേഷം മാത്രമെന്ന് എയര്‍ ഇന്ത്യ - ബുക്കിങ്
വാണിജ്യ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് എയർ ഇന്ത്യയുടെ പരിധിയിലല്ലെന്നും എയർ ഇന്ത്യ വ്യക്തമാക്കി
ന്യൂഡൽഹി: ആഭ്യന്തര വിമാന സർവീസുകൾക്കായുള്ള ബുക്കിങ് കേന്ദ്ര സർക്കാരിന്‍റെ നിർദേശങ്ങൾ ലഭിച്ചശേഷം മാത്രമേ പുനരാരംഭിക്കൂവെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. വാട്‌സ്‌ആപ്പിൽ പ്രചരിക്കുന്ന ഇമെയിലിലെ ഉള്ളടക്കങ്ങൾ തെറ്റിദ്ധരിക്കപ്പെടുകയും വിവിധ മാധ്യമങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. കൂടാതെ വാണിജ്യ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കുന്നത് എയർ ഇന്ത്യയുടെ പരിധിയിലല്ലെന്നും എയർ ഇന്ത്യ വ്യക്തമാക്കി. സിവിൽ ഏവിയേഷൻ, എയർ ഇന്ത്യ മന്ത്രാലയത്തിന്‍റെ ട്വിറ്റർ ഫോളോ ചെയ്‌താൽ കൃത്യമായ വിവരങ്ങൾ ലഭ്യമാകുമെന്നും അധികൃതർ പറഞ്ഞു.