അമരാവതി:വിശാഖപട്ടണത്തെ വാതക ചോര്‍ച്ചയില്‍ അഞ്ച് വയസുകാരന് കാഴ്ച നഷ്ടമായി. ദുരന്തത്തില്‍ മരിച്ച പിതാവിനെ അവസാനമായി കാണാന്‍ പോലും കുഞ്ഞിന് കഴിഞ്ഞില്ല. അഞ്ചു വയസുകാരനായ മനിദീപിനാണ് കാഴ്ച നഷ്ടമായത്. കുട്ടി കിംഗ് ജോര്‍ജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിക്ക് കണ്ണ് തുറക്കാന്‍ കഴിയുന്നില്ല. കാഴ്ച നഷ്‌ടപ്പെട്ടതിനാലാണ് കണ്ണ് തുറക്കാന്‍ സാധിക്കാത്തതെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.
വിശാഖപട്ടണം വാതക ചോര്‍ച്ച; അഞ്ച് വയസുകാരന് കാഴ്ച നഷ്ടമായി - കാഴ്ച നഷ്മായി
അഞ്ചു വയസുകാരനായ മനിദീപിനാണ് കാഴ്ച നഷ്ടമായത്. കുട്ടി കിംഗ് ജോര്‍ജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിക്ക് കണ്ണ് തുറക്കാന്‍ കഴിയുന്നില്ല. കാഴ്ച നഷ്‌ടപ്പെട്ടതിനാലാണ് കണ്ണ് തുറക്കാന്‍ സാധിക്കാത്തതെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു
മനിദീപിന്‍റെ പിതാവ് എസ് ഗോവിന്ദരാജു കഴിഞ്ഞ ദിവസം മരിച്ചിരുന്നു. രണ്ട് ദിവസത്തിന് ശേഷം പത്രത്തിലൂടെയാണ് ഇയാള്‍ മരിച്ച വിവരം ബന്ധുക്കള്‍ അറിഞ്ഞത്. പിതാവിന്‍റെ മരണാനന്തര ചടങ്ങുകള്‍ക്ക് പോലും പോകാന്‍ കഴിയാതെ മനിദീപ് ആശുപത്രിയില്‍ കഴിയുകയാണ്. എന്നാല്‍ കുട്ടിയുടെ കാഴ്ച തിരിച്ച് പടിക്കാന്‍ എല്ലാ തരത്തിലുള്ള ശ്രമവും നടത്തുന്നതായി ആശുപത്രി സൂപ്രണ്ട് ഡോ. അര്‍ജുന്‍ പറഞ്ഞു. ആര്‍.ആര്‍ വെങ്കിട്ടപുരത്ത് പ്രവര്‍ത്തിക്കുന്ന എല്‍ജി പോളിമര്‍ കമ്പനിയില്‍ നിന്നും മെയ് ഏഴിനാണ് വാതകം ചോര്‍ന്നത്. സംഭവത്തില്‍ 12 പേര്‍ മരിച്ചു. 1000ത്തില്‍ ഏറെ പേര്‍ക്ക് പരിക്കേറ്റിരുന്നു.