ബെംഗളൂരു: മുഹമ്മദ് സെയ്ൻ എന്ന അഞ്ച് വയസുകാരനെയാണ് ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്‌ച വൈകുന്നേരമാണ് കുട്ടിയുടെ മൃതദേഹം ആർആർ നഗറില്‍ ഗ്ലോബല്‍ വില്ലേജിന് സമീപത്തെ ഓടയിൽ നിന്നും കണ്ടെത്തിയത്. കുട്ടി ആകസ്‌മികമായി ഓടയിൽ വീണതാണെന്നാണ് പ്രാഥമിക നിഗമനം.
അഞ്ച് വയസുകാരനെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി - five year old boy found dead
കുട്ടി ആകസ്‌മികമായി ഓടയില്‍ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.
![അഞ്ച് വയസുകാരനെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4335002-974-4335002-1567587629365.jpg)
അഞ്ച് വയസുകാരനെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി
കഴിഞ്ഞ രണ്ട് ദിവസമായി കുട്ടിയെ കാണാനില്ലായിരുന്നു. പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കുട്ടി അഴുക്കുചാലില്‍ വീണതായി കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.