കേരളം

kerala

ETV Bharat / bharat

കൊറോണ ലക്ഷണം; അഞ്ചുപേരെ സൈനിക ആശുപത്രിയിലേക്ക് മാറ്റി - ചൈനയില്‍ നിന്ന് കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയ അഞ്ചുപേരാണ് നിരീക്ഷണത്തിലുള്ളത്

ചൈനയില്‍ നിന്ന് കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയ അഞ്ചുപേരാണ് നിരീക്ഷണത്തിലുള്ളത്.

Five Wuhan returnees  WHO  Coronavirus  കൊറോണ ലക്ഷണങ്ങള്‍ കാണിച്ച അഞ്ചുപേരെ സൈനിക ആശുപത്രിയിലേക്ക് മാറ്റി  Five Wuhan returnees showing symptoms shifted to Army Hospital  ചൈനയില്‍ നിന്ന് കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയ അഞ്ചുപേരാണ് നിരീക്ഷണത്തിലുള്ളത്  കൊറോണ ചൈന ഇന്ത്യ
കൊറോണ ലക്ഷണങ്ങള്‍ കാണിച്ച അഞ്ചുപേരെ സൈനിക ആശുപത്രിയിലേക്ക് മാറ്റി

By

Published : Feb 5, 2020, 6:03 PM IST

ന്യൂഡല്‍ഹി:വുഹാനില്‍ നിന്നെത്തിയ ഇന്ത്യൻ വിദ്യാര്‍ഥികളില്‍ അഞ്ചുപേര്‍ക്ക് കൊറോണയുടെ ലക്ഷണങ്ങള്‍ പ്രകടമായതിനാല്‍ ഇവരെ ന്യൂഡല്‍ഹിയിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. മുൻകരുതലിന്‍റെ ഭാഗമായാണ് അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അഞ്ചുപേരുടേയും സാമ്പിളുകള്‍ ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസിലേക്കയച്ചു. ഇതില്‍ ഒരാളുടെ പരിശോധനാ ഫലം നെഗറ്റീവാണ്. മറ്റുള്ളവരുടെ ഫലം വന്നിട്ടില്ല. വുഹാനില്‍ നിന്ന് ഇന്ത്യയിലെത്തിയ വിദ്യാര്‍ഥികൾ ഉൾപ്പെടെയുള്ളവര്‍ക്കായി ഇന്ത്യൻ സൈന്യം കഴിഞ്ഞയാഴ്ച മനേസറിനടുത്ത് ചികിത്സാ സൗകര്യം ഒരുക്കിയിരുന്നു. 14 ദിവസത്തിനുശേഷം രോഗലക്ഷണങ്ങളില്ലാത്തവരെ കൂടുതൽ നിരീക്ഷണത്തിനായി ജില്ലകളിലേക്കും സംസ്ഥാന നിരീക്ഷണ യൂണിറ്റുകളിലേക്കും അയക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

For All Latest Updates

ABOUT THE AUTHOR

...view details