കര്‍ണാടകയില്‍ അഞ്ച് വിദ്യാര്‍ഥികൾ ഷോക്കേറ്റ് മരിച്ചു; ഓരോ കുടുംബത്തിനും അഞ്ച് ലക്ഷം രൂപ നഷ്‌ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി - കര്‍ണാടകയില്‍ അഞ്ച് വിദ്യാര്‍ഥികൾ ഷോക്കേറ്റ് മരിച്ചു
ബന്നിക്കട്ടിയിലെ ഡി ദേവരാജു അരസു മെട്രിക് ഈസ്റ്റ് ബോയ്‌സ് ഹോസ്റ്റലിലായിരുന്നു സംഭവം.
ബെംഗലൂരു: കര്‍ണാടകയിലെ കോപ്പാളയില്‍ അഞ്ച് വിദ്യാര്‍ഥികൾ ഷോക്കേറ്റ് മരിച്ചു. ബന്നിക്കട്ടിയിലെ ഡി ദേവരാജു അരസു മെട്രിക് ഈസ്റ്റ് ബോയ്‌സ് ഹോസ്റ്റലിലായിരുന്നു സംഭവം. പത്താം ക്ലാസ് വിദ്യാര്‍ഥികളായ മല്ലികാര്‍ജുന്‍, ബസവരാജ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളായ ദേവരാജ, കുമാര്‍ എട്ടാം ക്ലാസ് ഗണേഷ് എന്നിവരാണ് മരിച്ചത്. കൊടിമരം മാറ്റി സ്ഥാപിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം. സംഭവസ്ഥലത്ത് പൊലീസ് പരിശോധന നടത്തി. അപകടത്തില്‍ മരിച്ച ഓരോത്തരുടെയും കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ പ്രഖ്യാപിച്ചു.