മധ്യപ്രദേശില്‍ കാറപകടം; അഞ്ച് പേര്‍ മരിച്ചു - അപകടം
തിങ്കളാഴ്‌ച പുലര്‍ച്ചയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ സാരംഗ്‌പൂർ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
![മധ്യപ്രദേശില്‍ കാറപകടം; അഞ്ച് പേര്‍ മരിച്ചു MP road accident road accident car collision Madhya Pradesh മധ്യപ്രദേശ് കാറപകടം അപകടം വാഹനാപകടം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7718029-1056-7718029-1592812798890.jpg)
ഭോപാല്‍: മധ്യപ്രദേശിലെ സാരംഗ്‌പൂരിൽ രണ്ട് കാറുകൾ കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്‌ച പുലര്‍ച്ചയോടെയാണ് അപകടമുണ്ടായത്. വാഗൺ ആര്‍ കാറില്‍ സഞ്ചരിച്ചിരുന്നവരില്‍ ഒരു കുട്ടിയൊഴികെ ബാക്കി നാല് പേരും മരിച്ചു. ഗുണയില്‍ നിന്ന് ഇൻഡോറിലേക്ക് പോവുകയായിരുന്ന യാദവ് എന്നയാളും കുടുംബവുമാണ് ഈ കാറില്‍ ഉണ്ടായിരുന്നത്. ഇവരുടെ കാറുമായി മഹാരാഷ്ട്രയിൽ നിന്ന് ലഖ്‌നൗവിലേക്ക് പോവുകയായിരുന്ന പുരോഹിതൻമാരുടെ ഇന്നോവ കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. അതിലുണ്ടായിരുന്ന ഒരാളും കൊല്ലപ്പെട്ടു. പരിക്കേറ്റവരെ സാരംഗ്‌പൂർ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.