മയക്കുമരുന്നുമായി പാക് പൗരന്മാര്‍ പിടിയില്‍ - 175 കോടി രൂപയുടെ ഹെറോയിന്‍
175 കോടി രൂപയുടെ ഹെറോയിനാണ് പ്രതികളില്‍ നിന്നും പിടിച്ചെടുത്തത്

ഗാന്ധിനഗർ:35 പാക്കറ്റ് മയക്കുമരുന്നുമായി പാക് പൗരന്മാര്‍ ഗുജറാത്ത് തീരത്ത് പിടിയില്‍. കച്ച് ജില്ലയിലെ ജഖാവു തീരത്തിനടുത്ത് വെച്ചാണ് അഞ്ച് പാക്കിസ്ഥാന്‍ പൗരന്മാരെ പിടികൂടിയത്. 175 കോടി രൂപയുടെ ഹെറോയിനാണ് പ്രതികളില്‍ നിന്നും പിടിച്ചെടുത്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബോട്ടും പിടിച്ചെടുത്തതായി കച്ച്-വെസ്റ്റ് പൊലീസ് സൂപ്രണ്ട് സൗരഭ് ടോളുമ്പിയ പറഞ്ഞു. കച്ച് പൊലീസിന്‍റെ സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്, ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്, ഇന്ത്യൻ തീരസംരക്ഷണ സേന എന്നിവര്‍ സംയുക്തമായി നടത്തിയ തെരച്ചിലിലാണ് പ്രതികളെ പിടികൂടിയത്.