കേരളം

kerala

ETV Bharat / bharat

പഞ്ചാബില്‍ അഞ്ച്‌ പേര്‍ക്ക് കൂടി കൊവിഡ്‌ 19 സ്ഥിരീകരിച്ചു - കൊവിഡ്‌ 19

പഞ്ചാബില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ്‌ സ്ഥിരീകരിച്ചതായി ആരോഗ്യ വിഭാഗം അറിയിച്ചു. ഒരാള്‍ക്ക് രോഗമുക്തി.

Five new cases of COVID-19 in Punjab  പഞ്ചാബില്‍ അഞ്ച്‌ പേര്‍ക്ക് കൂടി കൊവിഡ്‌ 19 സ്ഥിരീകരിച്ചു  കൊവിഡ്‌ 19  പഞ്ചാബ്
പഞ്ചാബില്‍ അഞ്ച്‌ പേര്‍ക്ക് കൂടി കൊവിഡ്‌ 19 സ്ഥിരീകരിച്ചു

By

Published : Mar 27, 2020, 8:35 PM IST

ഛത്തീസ്‌ഗഡ്‌: പഞ്ചാബില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ്‌ 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 38 ആയി. ഷഹീദ് ഭഗത് സിംഗ് നഗറില്‍ നിന്ന് മൂന്നും ജലന്തർ, സഹിബ്‌സാദ,അജിത് സിംഗ് നഗര്‍ എന്നിവിടങ്ങളില്‍ നിന്നും ഓരോ കേസ് വീതവുമാണ് റിപ്പോര്‍ട്ട് ചെയ്‌തത്. രോഗബാധിതരുമായി സമ്പര്‍ക്കം ഉണ്ടായിരുന്ന അഞ്ച് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് പഞ്ചാബ് ആരോഗ്യ വിഭാഗം വ്യക്തമാക്കി.

ഇതിനിടെ പഞ്ചാബിലെ അമൃത്സർ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരാള്‍ രോഗവിമുക്തനായതായും ആരോഗ്യ വിഭാഗം അറിയിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദിവസവേതന തൊഴിലാളികള്‍ക്കും അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും വ്യാഴാഴ്‌ച പഞ്ചാബ് മുഖ്യമന്ത്രി ക്യാപറ്റന്‍ അമരിന്ദർ സിങ് സൗജന്യ റേഷന്‍ പ്രഖ്യാപിച്ചിരുന്നു. ലോക്ക് ഡൗണ്‍ കാലഘട്ടമായതിനാല്‍ തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ ജോലിചെയ്യുന്നവര്‍ക്ക് വേണ്ടി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details