റായ്പൂർ: ഛത്തിസ്‌ഗണ്ഡിലെ ദന്തേവാഡയിൽ പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ അഞ്ച് മാവോയിസ്റ്റുകള്‍ അറസ്റ്റിൽ. ജില്ലാ റിസർവ് ഗാർഡ് (ഡിആർജി), സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് (സിആർപിഎഫ്), ലോക്കൽ പൊലീസ് എന്നിവരുടെ സംയുക്ത സ്ക്വാഡ് ചിക്‌പാല്‍, ബഡെഗഡം, തെലം, ടെറ്റം ഗ്രാമങ്ങളിലെ വനമേഖലകളിൽ നടത്തിയ തെരച്ചിലാണ് ഇവർ പിടിയിലായത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അഞ്ച് പേരെ ടെറ്റം ഗ്രാമത്തിന് സമീപത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്.
ഛത്തിസ്‌ഗണ്ഡില്‍ അഞ്ച് മാവോയിസ്റ്റുകള്‍ പിടിയില്‍ - ഛത്തിസ്ഗഡ്
ജനുവരി 31ന് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ടെറ്റം ഗ്രാമത്തിന് സമീപം നടന്ന ഐഇഡി സ്‌ഫോടനത്തിൽ ഇവർ ഉൾപ്പെട്ടിരുന്നു. സഫോടനത്തിൽ ഒരു ജവാന് പരിക്കേറ്റിരുന്നു
ഛത്തിസ്ഗഡിൽ അഞ്ച് നക്സലുകൾ അറസ്റ്റിൽ
രാഹുൽ മർകം (22), ബാമൻ മർകം (19), മംഗൽ മാദ്വി (20), മംഗു മാദ്വി (40) എന്നിവരെയാണ് പിടികൂടിയത്. മറ്റൊരാൾ പ്രായപൂർത്തിയാകാത്ത ആളാണ്. ജനുവരി 31ന് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ടെറ്റം ഗ്രാമത്തിന് സമീപം നടന്ന ഐഇഡി സ്‌ഫോടനത്തിൽ ഇവർ ഉൾപ്പെട്ടിരുന്നു. സഫോടനത്തിൽ ഒരു ജവാന് പരിക്കേറ്റിരുന്നു.