കേരളം

kerala

ETV Bharat / bharat

ധാരാവിയില്‍ അഞ്ചു പേര്‍ക്ക് കൂടി കൊവിഡ് 19 - Mumbai's Dharavi

ഇതോടെ ധാരാവിയില്‍ മാത്രം 22 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്.

Five more test positive for coronavirus in Mumbai's Dharavi  ധാരാവിയില്‍ അഞ്ചു പേര്‍ക്ക് കൂടി കൊവിഡ് 19  ധാരാവി  കൊവിഡ് 19  coronavirus  Mumbai's Dharavi  Mumbai
ധാരാവിയില്‍ അഞ്ചു പേര്‍ക്ക് കൂടി കൊവിഡ് 19

By

Published : Apr 10, 2020, 10:24 AM IST

മുംബൈ: ധാരാവിയില്‍ അഞ്ചു പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയില്‍ മാത്രം 22 പേര്‍ക്കാണ് കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. പുതുതായി സ്ഥിരീകരിച്ച അഞ്ച് പേരില്‍ രണ്ട് പേര്‍ തബ്‌ലിഗ് ജമാഅത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയവരാണ്. ഇതില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. ഒരാള്‍ ധാരാവിയില്‍ ആദ്യം രോഗം സ്ഥിരീകരിച്ച ഡോക്‌ടറുടെ ഭാര്യയാണ്. മറ്റൊരാള്‍ കല്യാണ്‍വാടി സ്വദേശിയാണ്. ബാലിഗ നഗര്‍ കോളനി, പിഎംജിപി കോളനി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍. ഇവര്‍ നേരത്തെ രാജീവ്ഗാന്ധി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ ക്വാറന്‍റയിനിലായിരുന്നു. പരിശോധനാഫലം പോസിറ്റീവായതോടെ ഇവരെ ചികില്‍സയ്‌ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ABOUT THE AUTHOR

...view details