കേരളം

kerala

ETV Bharat / bharat

പഞ്ചാബിൽ അഞ്ച് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് സ്ഥിരീകരിച്ച ആകെ കേസുകളുടെ എണ്ണം 46 ആയി. മൊഹാലി ജില്ലയിൽ മൂന്ന് പേർക്കും ലുധിയാന, അമൃത്സർ എന്നിവിടങ്ങളിൽ ഒരോത്തർക്ക് വീതവുമാണ് കൊവിഡ്19 സ്ഥിരീകരിച്ചത്.

പഞ്ചാബ് കൊവിഡ് 19 മൊഹാലി ലുധിയാന അമൃത്സർ COVID-19 Punjab
പഞ്ചാബിൽ അഞ്ച് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

By

Published : Apr 1, 2020, 8:48 PM IST

ചണ്ഡിഗഡ്:പഞ്ചാബിൽ അഞ്ച് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് സ്ഥിരീകരിച്ച ആകെ കേസുകളുടെ എണ്ണം 46 ആയി. മൊഹാലി ജില്ലയിൽ മൂന്ന് പേർക്കും ലുധിയാന, അമൃത്സർ എന്നിവിടങ്ങളിൽ ഒരോരുത്തർക്ക് വീതവുമാണ് കൊവിഡ്19 സ്ഥിരീകരിച്ചത്. കാനഡയിൽ നിന്നും വന്ന ചണ്ഡിഗഡ് ദമ്പതികളുമായി സമ്പർക്കം പുലർത്തിയതിനെ തുടർന്നാണ് മൊഹാലിയിൽ 45കാരന് വൈറസ് ബാധിച്ചത്. ലുധിയാനയിൽ പോസിറ്റീവ് സ്ഥിരീകരിച്ച 72കാരിയുടെ അയൽവാസിയായ 42കാരി തിങ്കളാഴ്ച പട്യാല ആശുപത്രിയിൽ വച്ച് മരിച്ചിരുന്നു. ഇവർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു.

46 കേസുകളിൽ 19 എണ്ണം നവൻഷഹറിൽ നിന്നും 10 പേർ മൊഹാലിയിൽ നിന്നും ആറ് പേർ ഹോഷിയാർപൂരിൽ നിന്നും അഞ്ച് പേർ ജലന്ധറിൽ നിന്നും മൂന്ന് പേർ ലുധിയാനയിൽ നിന്നും രണ്ട് പേർ അമൃത്സറിൽ നിന്നും ഒരാൾ പട്യാലയിൽ നിന്നുമുള്ളവരാണ്. ഇതുവരെ 1,260 സാമ്പിളുകൾ പരീക്ഷിച്ചു. ഇതിൽ 1,149 സാമ്പിളുകളുടെ റിപ്പോർട്ടുകൾ നെഗറ്റീവ് ആണ്. 65 സാമ്പിളുകളുടെ ഫലം ലഭിച്ചിച്ചില്ല.

ABOUT THE AUTHOR

...view details