ഹിമാചൽ പ്രദേശിൽ അഞ്ച് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - Himachal Pradesh covid update
സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 85. രോഗമുക്തി നേടിയവർ 41
![ഹിമാചൽ പ്രദേശിൽ അഞ്ച് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ഹിമാചൽ പ്രദേശ് കൊവിഡ് ഹിമാചൽ പ്രദേശ് കൊവിഡ് മരണം Himachal Pradesh hamirpur Himachal Pradesh covid update ഹാമിർപൂർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7252741-670-7252741-1589815813394.jpg)
ഹിമാചൽ പ്രദേശിൽ അഞ്ച് പേർക്ക് കൂടി കൊവിഡ്
ഷിംല: ഹിമാചൽ പ്രദേശിൽ അഞ്ച് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം 85 ആയി ഉയർന്നു. പുതിയ അഞ്ച് കേസുകളും ഹാമിർപൂർ ജില്ലയിൽ നിന്നാണ് റിപ്പോർട്ട് ചെയ്‌തത്. സംസ്ഥാനത്ത് മൂന്ന് പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 41 പേർ രോഗമുക്തി നേടിയപ്പോൾ 37 പേർ ചികിത്സയിൽ തുടരുന്നു. 503 പേരുടെ പരിശോധനാ ഫലം ഇതുവരെ ലഭിച്ചിട്ടില്ല. ഇന്ത്യയിൽ ആകെ 96,169 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.