ഛത്തീസ്‌ഗഡിൽ അഞ്ച് പേർക്ക് കൂടി കൊവിഡ് - Chhattisgarh Covid positive
സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 100. രോഗമുക്തി നേടിയവർ 59
![ഛത്തീസ്‌ഗഡിൽ അഞ്ച് പേർക്ക് കൂടി കൊവിഡ് ഛത്തീസ്‌ഗഡ് കൊവിഡ് ഛത്തീസ്‌ഗഡ് കുടിയേറ്റ തൊഴിലാളികൾ Chhattisgarh Chhattisgarh Covid positive migrant workers](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7267191-121-7267191-1589906334785.jpg)
ഛത്തീസ്‌ഗഡിൽ അഞ്ച് പേർക്ക് കൂടി കൊവിഡ്
റായ്‌പൂർ: ഛത്തീസ്‌ഗഡിൽ അഞ്ച് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 100 ആയി ഉയര്‍ന്നു. മുംബൈയിൽ നിന്നും മടങ്ങിയെത്തിയ നാല് കുടിയേറ്റ തൊഴിലാളികൾക്കും ഡൽഹിയിൽ നിന്നും കോർബയിലെത്തിയ ഒരു വിദ്യാർഥിക്കുമാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. അഞ്ച് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് 41 പേർ ചികിത്സയിൽ തുടരുമ്പോൾ 59 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് മരണങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല. 36,606 പേരെ പരിശോധനക്ക് വിധേയമാക്കി.