കേരളം

kerala

ETV Bharat / bharat

പല്‍ഘര്‍ കൂട്ടക്കൊലക്കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍

രണ്ട് സന്യാസിമാർ ഉൾപ്പെടെ മൂന്ന് പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒൻപത് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ അറസ്റ്റിലായവരുടെ എണ്ണം ഇതോടെ 115 ആയി

പല്‍ഘര്‍ കൂട്ടക്കൊലകേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍ Five more arrested in Palghar lynching case, 115 so far latest mumbai
പല്‍ഘര്‍ കൂട്ടക്കൊലകേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍

By

Published : May 1, 2020, 5:25 PM IST

മുംബൈ: പൽഘർ കൂട്ടക്കൊലക്കേസില്‍ അഞ്ച് പേരെ കൂടി അറസ്റ്റ് ചെയ്തതായി മഹാരാഷ്‌ട്ര പൊലീസിന്‍റെ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റ്‌ (സിഐഡി) അറിയിച്ചു. രണ്ട് സന്യാസിമാർ ഉൾപ്പെടെ മൂന്ന് പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇതോടെ ഒൻപത് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ അറസ്റ്റിലായവരുടെ എണ്ണം 115 ആയി. ഏപ്രിൽ 16ന് ഗാഡ്‌ചിഞ്ചല്‍ ഗ്രാമത്തിലാണ് സംഭവം. മുംബൈയിൽ നിന്ന് സൂറത്തിലേക്ക് ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പോകുകയായിരുന്ന രണ്ടു സന്യാസിമാരെയും ഒരു ഡ്രൈവറെയും കള്ളന്മാരാണെന്ന് സംശയിച്ച് ഗ്രാമവാസികള്‍ സംഘം ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. പ്രതികളിൽ ചിലർ പിന്നീട് ഗ്രാമത്തിലെ ഇടതൂർന്ന വനപ്രദേശത്തേക്ക് ഓടി രക്ഷപ്പെട്ടു. പ്രതികളായ അഞ്ച് പേരെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കി, മെയ് 13 വരെ റിമാൻഡ് ചെയ്തു. കേസില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്ന്‌ പൊലീസ് അറിയിച്ചു.

For All Latest Updates

ABOUT THE AUTHOR

...view details