ന്യൂഡല്‍ഹി:രാജ്യത്ത് അഞ്ച് മില്യണ്‍ കൊവിഡ് ടെസ്റ്റുകള്‍ നടത്തിയതായി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസേര്‍ച്ച് (ഐ.സി.എം.ആര്‍) വ്യക്തമാക്കി. ജൂണ്‍ ആറ് വരെയുള്ള കണക്കനുസരിച്ച് 50,30,700 സാമ്പിളുകളാണ് പരിശോധിച്ചത്. 1, 41,682 ടെസ്റ്റുകള്‍ നടന്നത് കഴിഞ്ഞ മണിക്കൂറുകളിലാണെന്നും ഐ.സി.എം.ആര്‍ വൃത്തങ്ങള്‍ അറിയിച്ചു.
രാജ്യത്ത് അഞ്ച് മില്യന്‍ കൊവിഡ് ടെസ്റ്റുകള്‍ നടത്തിയെന്ന് ഐ.സി.എം.ആര്‍ - ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസേര്‍ച്ച്
ജൂണ്‍ ആറ് വരെയുള്ള കണക്കനുസരിച്ച് 50,30,700 സാമ്പിളുകളാണ് പരിശോധിച്ചത്. 1, 41,682 ടെസ്റ്റുകള്‍ നടന്നത് കഴിഞ്ഞ മണിക്കൂറുകളിലാണെന്നും ഐ.സി.എം.ആര്‍ വൃത്തങ്ങള്‍ അറിയിച്ചു.
രാജ്യത്ത് അഞ്ച് മില്യന്‍ കൊവിഡ് ടെസ്റ്റുകള്‍ നടത്തിയെന്ന് ഐ.സി.എം.ആര്‍
പ്രതിദിന ടെസ്റ്റിങ്ങ് 1.4 ലക്ഷത്തിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. 789 ലാബുകളിലാണ് നിലവില്‍ ടെസ്റ്റ് നടത്തുന്നത്. ഇതില്‍ 553 എണ്ണം സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ളതാണ്. 231 എണ്ണം സ്വകാര്യ ലാബുകളാണെന്നും ഐ.സി.എം.ആര്‍ വ്യക്തമാക്കുന്നു. അതേ സമയം രാജ്യത്ത് കഴിഞ്ഞ മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയത് 9987 കൊവിഡ് കേസുകളാണ്. മരണസംഖ്യ 7466 കടന്നു.