ഛത്തീസ്‌ഗഢില്‍ ഏറ്റുമുട്ടല്‍; അഞ്ച് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു - മാവോയിസ്റ്റ്
നാരായണ്‍പൂരില്‍ സുരക്ഷാസേനയും മാവോയിസ്റ്റുകളുമായി ഉണ്ടായ എറ്റുമുട്ടലില്‍ രണ്ട് ജവാന്‍മാര്‍ക്ക് പരിക്ക്.
റായ്‌പൂര്‍: ഛത്തീസ്‌ഗഢിലെ നാരായണ്‍പൂരില്‍ മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. രണ്ട് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. ഈ മാസം രണ്ടാം തവണയാണ് മാവോയിസ്റ്റുകളും സൈന്യവും ഏറ്റുമുട്ടുന്നത്. ഓഗസ്റ്റ് മൂന്നിനുണ്ടായ ഏറ്റുമുട്ടലില്‍ ഏഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. സംഭവ സ്ഥലത്തുനിന്ന് ഓട്ടോമാറ്റിക്ക് റൈഫിളുകള്‍ സൈന്യം കണ്ടെടുത്തിട്ടുണ്ട്. നാരായണ്‍പൂരിലെ ദുര്‍വേദ കാടുകളിലെ മാവോയിസ്റ്റ് ക്യാമ്പുകളില്‍ സേന പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് ആക്രമണമുണ്ടായത്. ഏറ്റുമുട്ടല്‍ 90 മിനിറ്റോളം നീണ്ടുനിന്നതായി പൊലീസ് ഡയറക്ടര്‍ ജനറല്‍ ഡി എം അവസ്തി അറിയിച്ചു.