തൊഴിലാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു; അഞ്ച് മരണം - മധ്യപ്രദേശിൽ വാഹനാപകടം
മധ്യപ്രദേശിലെ ഉജ്ജൈനിൽ പുലർച്ചെ 3.30 നാണ് സംഭവം.
വാഹനാപകടത്തിൽ തൊഴിലാളികൾ മരിച്ചു.
ഭോപ്പാൽ: മധ്യപ്രദേശിൽ തൊഴിലാളികൾ സഞ്ചരിച്ച വാഹനം ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. ഉജ്ജൈനിലെ നർവാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പുലർച്ചെ 3.30 നാണ് സംഭവം.
അഞ്ച് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായും ഉജ്ജൈൻ എഎസ്പി രുപേഷ് ദ്വിവേദി പറഞ്ഞു. കട്നി സ്വദേശികളാണ് അപകടത്തിൽ പെട്ടത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.