ഹരിയാനയിൽ ചരക്ക് ലോറിയിടിച്ച് അഞ്ച് മരണം - ഡിസിപി ദീപക് ഷഹറൻ
അമിത വേഗതയാണ് അപകടകാരണമെന്ന് ഡിസിപി ദീപക് ഷഹറൻ പറഞ്ഞു.
![ഹരിയാനയിൽ ചരക്ക് ലോറിയിടിച്ച് അഞ്ച് മരണം cyber city gurugram kmp expressway accident Deepak Shaharan ഹരിയാന ചണ്ഡിഗഡ് ഡിസിപി ദീപക് ഷഹറൻ കുണ്ട്ലി മനേസർ പൽവാൾ എക്‌സ്പ്രസ് ഹൈവേ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6583786-1043-6583786-1585473037176.jpg)
ഹരിയാനയിൽ ചരക്ക് ലോറിയിടിച്ച് അഞ്ച് മരണം
ചണ്ഡിഗഡ്: പച്ചക്കറികളുമായി വന്ന ചരക്ക് ലോറിയിടിച്ച് അഞ്ച് തൊഴിലാളികൾ മരിച്ചു. കുണ്ട്ലി മനേസർ പൽവാൾ എക്‌സ്പ്രസ് ഹൈവേയിലാണ് അപകടം ഉണ്ടായത്. അമിത ലോഡും അമിത വേഗതയും മൂലം ഡ്രൈവർക്ക് നിയന്ത്രണം നഷ്‌ടപ്പെട്ടാണ് അപകടമുണ്ടായതെന്ന് ഡിസിപി ദീപക് ഷഹറൻ പറഞ്ഞു. ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും ഡിസിപി കൂട്ടിച്ചേർത്തു.