കേരളം

kerala

ETV Bharat / bharat

ജാർഖണ്ഡില്‍ ട്രക്ക് അപകടത്തില്‍പ്പെട്ട് അഞ്ച് പേര്‍ മരിച്ചു - നാലുപേർ

മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാരിൻ്റെ ഫാമിലിപെൻഷൻ സ്‌കീം പ്രകാരം 50,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഡെപ്യൂട്ടി കമ്മീഷണർ, ബ്ലോക്ക് ഡവലപ്‌മെന്‍റ് ഓഫീസർ നീതു സിംഗിന് നിർദേശം നൽകി

Five killed  4 injured  roadside kiosk  crashes  കിയോസ്‌കിലേക്ക് ട്രക്ക് ഇടിച്ച്  അഞ്ച് പേർ മരിച്ചു  നാലുപേർ  അപകടമുണ്ടായത്
ജാർഖണ്ഡ് ഹസാരിബാഗിൽ റോഡരികിലെ കിയോസ്‌കിലേക്ക് ട്രക്കിടിച്ച് അഞ്ച് പേർ മരിച്ചു

By

Published : May 3, 2020, 8:59 PM IST

ജാർഖണ്ഡ്:ഹസാരിബാഗിൽ റോഡരികിലെ കിയോസ്‌കിലേക്ക് ട്രക്കിടിച്ച് കയറി അഞ്ച് പേർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. നാല് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചുവെന്ന് പൊലീസ് സൂപ്രണ്ട് കാർത്തിക് എസ് പറഞ്ഞു. രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്.

വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് കിയോസ്‌കിലേക്ക് ഇടിച്ച് കയറുകയായിരുന്നു. മരിച്ചവരിൽ രണ്ടുപേർ ഒരേ കുടുംബത്തിലുള്ളവരാണ്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്നും ഇയാളെ റാഞ്ചിയിലെ റിംസ് ആശുപത്രയിലേക്ക് മാറ്റുമെന്നും പൊലീസ് പറഞ്ഞു. മരിച്ച ഓരോരുത്തരുടെയും കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാരിൻ്റെ ഫാമിലിപെൻഷൻ സ്‌കീം പ്രകാരം 50,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഡെപ്യൂട്ടി കമ്മീഷണർ, ബ്ലോക്ക് ഡവലപ്‌മെന്‍റ് ഓഫീസർ നീതു സിംഗിന് നിർദേശം നൽകി. നഷ്ടപരിഹാരത്തിനുപുറമെ ഇന്ദിരാവാസ് യോജനക്ക് കീഴിൽ വാസസ്ഥലം അനുവദിക്കാനും കിണറുകൾ കുഴിക്കാനുള്ള പണം വകയിരുത്താനും നിര്‍ദേശം നല്‍കി.

ABOUT THE AUTHOR

...view details