ശ്രീനഗർ:കശ്മീരിൽ കൊവിഡ് ബാധിച്ച് മരിച്ച യുവതിയെ ചികിത്സിച്ച ഡോക്ടർമാർക്കും രോഗം സ്ഥിരീകരിച്ചു. ഞായറാഴ്ച രാത്രിയാണ് അഞ്ച് ഡോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ നാല് പേർ കൊവിഡ് ബാധിച്ച യുവതിയെ പരിശോധിച്ചിരുന്നു. കശ്മീരിൽ 16 ആരോഗ്യ പ്രവർത്തകർക്കാണ് ഇതുവരെ കൊവിഡ് റിപ്പോർട്ട് ചെയ്തത്. ഹബ്ബക്കാഡാലി സ്വദേശിയായ 29കാരിയായ യുവതിയാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചത്.
കശ്മീരിൽ അഞ്ച് ഡോക്ടർമാർക്ക് കൂടി കൊവിഡ് - കശ്മീരിലെ കൊവിഡ് മരണ നിരക്ക്
കൊവിഡ് ബാധിച്ച് മരിച്ച യുവതിയെ ചികിത്സിച്ചിരുന്ന നാല് പേർക്കും മറ്റൊരു ഡോക്ടർക്കുമാണ് രോഗ ബാധ സ്ഥിരീകരിച്ചത്
കശ്മീരിൽ അഞ്ച് ഡോക്ടർമാർക്ക് കൂടി കൊവിഡ്
അതേസമയം, ജമ്മുകശ്മീരിലെ കൊവിഡ് ബാധിതരുടെ എണ്ണം 1,188 ആയി. ഇതുവരെ 13 പേർ മരിക്കുകയും ചെയ്തു.