പട്‌നയില്‍ ആളൊഴിഞ്ഞ വീട്ടില്‍ ബോംബുകള്‍ കണ്ടെത്തി; ഒരാള്‍ അറസ്റ്റില്‍ - Chhoti Bazaar area of Patna city
പട്‌ന നഗരത്തിലെ ഛോട്ടി ബസാറില്‍ ഒഴിഞ്ഞ വീട്ടില്‍ നിന്നും മൂന്ന് ക്രൂഡ് ബോംബുകളും രണ്ട് ചൂരല്‍ ബോംബുകളുമാണ് കണ്ടെത്തിയത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു.
പറ്റ്നയില്‍ ആളൊഴിഞ്ഞ വീട്ടില്‍ നിന്നും അഞ്ച് ബോംബുകള്‍ കണ്ടെത്തി;ഒരാള്‍ അറസ്റ്റില്‍
പട്‌ന: ഛോട്ടി ബസാര്‍ പ്രദേശത്ത് ഒഴിഞ്ഞ വീട്ടില്‍ നിന്നും അഞ്ച് ബോംബുകള്‍ കണ്ടെടുത്തു. മൂന്ന് ക്രൂഡ് ബോംബുകളും രണ്ട് ചൂരല്‍ ബോംബുകളുമാണ് കണ്ടെത്തിയത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതി വീടിനടുത്തുള്ള കന്നുകാലി ഷെഡിലെ ജീവനക്കാരനായിരുന്നു. എന്നാല്‍ ഉടമ ബ്രജ് കിഷോറിന്‍റെ മരണത്തെ തുടര്‍ന്ന് ആറു മാസമായി ഷെഡ് ഒഴിഞ്ഞു കിടക്കുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് സൂപ്രണ്ട് ജിതേന്ദ്ര കുമാര്‍ പറഞ്ഞു.