കേരളം

kerala

ETV Bharat / bharat

തിരുച്ചിറപ്പള്ളി ജ്വല്ലറി മോഷണക്കേസിൽ അഞ്ച് പേർ പിടിയിൽ - trichy jewellery theft

35 കിലോ സ്വര്‍ണ്ണവും വജ്രാഭരണങ്ങളുമാണ് കവർച്ച നടത്തിയത്.

തിരുച്ചിറപ്പള്ളി ജ്വല്ലറി മോഷണക്കേസിൽ അഞ്ച് പേർ പിടിയിൽ

By

Published : Oct 3, 2019, 11:02 AM IST

ചെന്നൈ: തിരുച്ചിറപ്പള്ളിയിലെ ജ്വല്ലറിയിൽ ഇന്നലെ നടന്ന കവർച്ചയിൽ അഞ്ച് ജാർഖണ്ഡ് സ്വദേശികൾ പിടിയിൽ. പ്രതികളെ കോയമ്പത്തൂരിൽ നിന്നാണ് പിടികൂടിയത്. ചെന്നൈ ട്രിച്ചി ദേശീയപാതയ്ക്ക് സമീപമുള്ള ലളിതാ ജ്വല്ലറിയിലാണ് മോഷണം നടന്നത്. 35 കിലോ സ്വര്‍ണ്ണവും വജ്രാഭരണങ്ങളുമാണ് മോഷ്‌ടിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ജ്വല്ലറിയുടെ പിന്‍വശത്തെ ചുമര്‍ തുരന്നാണ് മോഷ്‌ടാക്കൾ ജ്വല്ലറിക്കകത്ത് കയറിയത്. കൂടുതൽ പ്രതികൾ മോഷണത്തിൽ ഉണ്ടായാക്കാമെന്നും പൊലീസ് പറയുന്നു. അറസ്റ്റിലായ പ്രതികളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
ലളിതാ ജ്വല്ലറിയ്ക്ക് സമീപത്തുള്ള പഞ്ചാബ് നാഷണൽ ബാങ്കിൽ കഴിഞ്ഞ ജനുവരി മാസം നടന്ന കവർച്ചക്ക് സമാനമാണ് ഈ മോഷണവും. ഭിത്തി തകർത്ത് ബാങ്കിനുള്ളിൽ കയറി 17 ലക്ഷം രൂപയും 40 പവന്‍ സ്വര്‍ണ്ണവും മോഷ്‌ടിച്ച കേസുമായി ഇതിന് ബന്ധമുണ്ടോയെന്നും അന്വേഷിച്ചു വരികയാണ്.

ABOUT THE AUTHOR

...view details