കാറ്റ് ദിശമാറി; രാമേശ്വരത്ത് മത്സ്യത്തൊഴിലാളികൾ വീണ്ടും കടലിലേക്ക് - മത്സ്യത്തൊഴിലാളികൾ
ഏകദേശം 1200 ബോട്ടുകളാണ് കടലിൽ പോകാതിരുന്നത്.
![കാറ്റ് ദിശമാറി; രാമേശ്വരത്ത് മത്സ്യത്തൊഴിലാളികൾ വീണ്ടും കടലിലേക്ക്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4371986-thumbnail-3x2-fishemen.jpg)
കാറ്റ് ദിശമാറി ; മത്സ്യത്തൊഴിലാളികൾ വീണ്ടും കടലിലേക്ക്
രാമേശ്വരം: തമിഴ്നാട്ടിലെ രാമേശ്വരത്ത് മത്സ്യത്തൊഴിലാളികൾ മൂന്ന് ദിവസത്തിന് ശേഷം മത്സ്യബന്ധനത്തിനായി വീണ്ടും കടലിൽ പോയി . കഴിഞ്ഞ ദിവസങ്ങളിൽ തമിഴ്‌നാട്ടിലുണ്ടായ ശക്തമായ കാറ്റിനെത്തുടർന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിനും മീൻ പിടിക്കുന്നതിനും തമിഴ്‌നാട് ഗവൺമെന്‍റ് വിലക്കേർപ്പെടുത്തിയിരുന്നു. ഏകദേശം 1200 ബോട്ടുകളാണ് വിലക്കിനെ തുടർന്ന് കടലിൽ പോകാതിരുന്നത്. കാറ്റിന്‍റെ വേഗത എത്രയെന്ന് അറിയില്ലെങ്കിലും ഉപജീവനത്തിനായി കടലിൽ പോകാതിരിക്കാൻ ആകില്ലെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു.