കേരളം

kerala

ETV Bharat / bharat

നാവികസേനയിലെ ആദ്യ വനിതാ പൈലറ്റായി ശിവാംഗി - ഇന്ത്യന്‍ നാവികസേന വാര്‍ത്തകള്‍

ബിഹാറിലെ മുസാഫര്‍പൂര്‍ സ്വദേശിയായ ശിവാംഗി ഇന്ത്യന്‍ നേവല്‍ അക്കാഡമിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കുന്ന ആദ്യ വനിതാ പൈലറ്റാണ്.

First Woman Naval Pilot to Join Operations Today Will be Authorised to Fly Dornier Aircraft indian navy latest news ഇന്ത്യന്‍ നാവികസേന വാര്‍ത്തകള്‍
നാവികസേനയിലെ ആദ്യ വനിതാ പൈലറ്റായി ശിവാംഗി

By

Published : Dec 2, 2019, 10:54 AM IST

Updated : Dec 2, 2019, 4:00 PM IST

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവികസേനയിലെ ആദ്യ വനിതാ പൈലറ്റായി ലെഫ്‌റ്റനന്‍റ് ശിവാംഗി സ്ഥാനമേറ്റു. നാവികസേന ദിവസമായ ഡിസംബര്‍ നാലിന് രണ്ട് ദിവസം മുമ്പാണ് ശിവാംഗി ഇന്ത്യന്‍ നാവിസേനയില്‍ ചരിത്രം സൃഷ്‌ടിക്കുന്നത്.ബിഹാറിലെ മുസാഫര്‍പൂര്‍ സ്വദേശിയായ ശിവാംഗി ഇന്ത്യന്‍ നേവല്‍ അക്കാഡമിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കുന്ന ആദ്യ വനിതാ പൈലറ്റാണ്. ഏഴിമലയിലെ നാവിക അക്കാദമിയിലാണ് ശിവാംഗി പരിശീലനം നടത്തിയത്. ഇന്ത്യന്‍ നാവികസേനയുടെ നിരീക്ഷണ വിഭാഗത്തിലും, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തിലും മാത്രമാണ് ഇതുവരെ സ്‌ത്രീകളുണ്ടായിരുന്നത്.

നാവികസേനയിലെ ആദ്യ വനിതാ പൈലറ്റായി ശിവാംഗി
Last Updated : Dec 2, 2019, 4:00 PM IST

ABOUT THE AUTHOR

...view details