കേരളം

kerala

ETV Bharat / bharat

ചെന്നൈ വിമാനത്താവളത്തില്‍ ആറ് ലക്ഷത്തിന്‍റെ എല്‍എസ്‌ഡി പിടികൂടി - ചെന്നൈ വിമാനത്താവളം

നെതര്‍ലന്‍ഡില്‍ നിന്നും വന്ന പാഴ്‌സല്‍ സംശയം തോന്നിയതിനാലാണ് കസ്‌റ്റംസ് പരിശോധിച്ചത്. ആദ്യമായാണ് ചെന്നൈ വിമാനത്താവളത്തില്‍ എല്‍എസ്‌ഡി പിടിക്കുന്നത്.

First time Customs dept seized LSD in Chennai Airport  seized LSD  LSD seized  Chennai Airport  എല്‍എസ്‌ഡി പിടികൂടി  ചെന്നൈ വിമാനത്താവളം  എംഡിഎംഎ
ചെന്നൈ വിമാനത്താവളത്തില്‍ ആറ് ലക്ഷത്തിന്‍റെ എല്‍എസ്‌ഡി പിടികൂടി

By

Published : Jul 18, 2020, 2:53 AM IST

ചെന്നൈ:രണ്ട് പോസ്‌റ്റല്‍ പാഴ്‌സലുകളിലായി എത്തിയ ആറ് ലക്ഷം രൂപ വിലമതിക്കുന്ന ലഹരിപദാര്‍ഥമായ എല്‍എസ്‌ഡി ചെന്നൈ വിമാനത്താവളത്തില്‍ പിടികൂടി. നെതര്‍ലന്‍ഡില്‍ നിന്നും വന്ന പാഴ്‌സല്‍ സംശയം തോന്നിയതിനാലാണ് കസ്‌റ്റംസ് പരിശോധിച്ചത്. ആദ്യമായാണ് ചെന്നൈ വിമാനത്താവളത്തില്‍ എല്‍എസ്‌ഡി പിടിക്കുന്നത്. സിഡി ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ആദ്യത്തെ പാഴ്‌സല്‍. ഇതില്‍ നിന്ന് 25 എല്‍എസ്‌ഡി സ്‌റ്റാംമ്പുകള്‍ കണ്ടെത്തി. പിങ്ക് നിറത്തിലുള്ള ഗുളികളുടെ രൂപത്തിലായിരുന്നു രണ്ടാമത്തെ ബാഗില്‍ എല്‍എസ്‌ഡി ഒളിപ്പിച്ചിരുന്നത്. 14 ഗ്രാം എംഡിഎംഎയും ഈ ഭാഗില്‍ നിന്ന് കണ്ടെത്തി. അനധികൃത ഇന്‍റര്‍നെറ്റ് സൈറ്റുകളില്‍ നിന്ന് ബുക്ക് ചെയ്യുന്നവയാണ് ഇത്തരത്തില്‍ വിദേശത്തുനിന്ന് പാഴ്‌സലുകളായി വരുന്നത്. സംഭവത്തില്‍ കസ്‌റ്റംസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details