കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാരിന്‍റെ വന്ദേ ഭാരത് മിഷന്‍റെ കീഴില്‍ ബംഗ്ലാദേശില്‍ കുടുങ്ങിയ 169 ഇന്ത്യക്കാരുമായി പശ്ചിമ ബംഗാളിലേക്ക് ആദ്യ വിമാനം എത്തി. ബംഗ്ലാദേശിലെ ധാക്കയില്‍ നിന്നും തിങ്കളാഴ്‌ച വൈകിട്ട് 12.30നാണ് വിമാനം നേതാജി സുബാഷ് ചന്ദ്ര ബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ മെഡിക്കല്‍ പരിശോധനക്ക് ശേഷം സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്ന നിരീക്ഷണ കേന്ദ്രങ്ങളില്‍ 14 ദിവസം കഴിഞ്ഞതിന് ശേഷം വീടുകളിലേക്ക് മടങ്ങാം.
169 ഇന്ത്യക്കാരുമായി ബംഗ്ലാദേശില്‍ നിന്നും ബംഗാളിലേക്കുള്ള ആദ്യ വിമാനം എത്തി - ലോക്ക് ഡൗണ്‍
തിങ്കളാഴ്‌ച വൈകിട്ട് 12.30നാണ് വിമാനം നേതാജി സുബാഷ് ചന്ദ്ര ബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്
169 ഇന്ത്യക്കാരുമായി ബംഗ്ലാദേശില്‍ നിന്നും ബംഗാളിലേക്കുള്ള ആദ്യ വിമാനം എത്തി
ബംഗ്ലാദേശില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ വിജയിപ്പിച്ച സംസ്ഥാന സര്‍ക്കാരിനും വ്യോമയാന മന്ത്രാലയത്തിനും അഭിനന്ദനം അറിയിക്കുന്നെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ട്വിറ്ററിലൂടെ പറഞ്ഞു. ലോക്ക് ഡൗണിനെ തുടര്‍ന്ന് മറ്റ് രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെക്കുന്നതിന് മെയ് ഏഴിനാണ് കേന്ദ്ര സര്‍ക്കാര്‍ വന്ദേ ഭാരത് മിഷന്‍ വിഭാവനം ചെയ്‌തത്.