കേരളം

kerala

ETV Bharat / bharat

തെലങ്കാനയിലെ ആദ്യത്തെ പ്ലാസ്‌മ ബാങ്ക് പ്രവർത്തനം ആരംഭിച്ചു - Rotary Club Hyderabad

ഹൈദരാബാദിലെ റോട്ടറി ക്ലബ് മുൻകൈയെടുത്താണ് പ്ലാസ്‌മ ബാങ്ക് ആരംഭിച്ചത്

തെലങ്കാനയിലെ ആദ്യത്തെ പ്ലാസ്മ ബാങ്ക് പ്രവർത്തനം ആരംഭിച്ചു
തെലങ്കാനയിലെ ആദ്യത്തെ പ്ലാസ്മ ബാങ്ക് പ്രവർത്തനം ആരംഭിച്ചു

By

Published : Aug 24, 2020, 7:46 AM IST

ഹൈദരാബാദ്: തെലങ്കാനയിലെ ആദ്യത്തെ പ്ലാസ്‌മ ബാങ്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഢി ഉദ്‌ഘാടനം ചെയ്‌തു. ഹൈദരാബാദിലെ റോട്ടറി ക്ലബ് മുൻകൈയെടുത്താണ് പ്ലാസ്‌മ ബാങ്ക് ആരംഭിച്ചത്. വാക്സിൻ കണ്ടുപിടിക്കുന്നതുവരെ വരെ പ്ലാസ്‌മ തെറാപ്പി മാത്രമാണ് പ്രതീക്ഷയെന്ന് കിഷന്‍ റെഢി പറഞ്ഞു. രോഗമുക്തി നേടിയവർ ആന്‍റിബോഡികള്‍ ദാനം ചെയ്യാൻ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.

തെലങ്കാനയിലെ ആദ്യത്തെ പ്ലാസ്‌മ ബാങ്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഢി ഉദ്‌ഘാടനം ചെയ്‌തു.

ജനങ്ങളോട് ജാഗ്രത പാലിക്കണമെന്നും അശ്രദ്ധമൂലം ജീവൻ നഷ്ടപ്പെടുത്തരുത്. ഡൽഹിയിൽ വൈറസ് വ്യാപനം ഫലപ്രദമായി കൈകാര്യം ചെയ്തു. കേന്ദ്ര സർക്കാർ ഇതുവരെ 14 ലക്ഷം എൻ -95 മാസ്കുകൾ, 2,35,000 പിപിഇ കിറ്റുകൾ, 42,50,000 എച്ച്സിക്യു ടാബ്‌ലെറ്റുകൾ, 1,400 വെന്‍റിലേറ്ററുകള്‍ എന്നിവ തെലങ്കാനക്ക് നൽകിയെന്നും ആവശ്യമെങ്കിൽ കൂടുതൽ സഹായം നൽകുമെന്നും അദ്ദേഹം അറിയിച്ചു.

ABOUT THE AUTHOR

...view details