കേരളം

kerala

ETV Bharat / bharat

കുടിയേറ്റക്കാര്‍ക്കായി രാജ്യത്തെ ആദ്യ തടങ്കല്‍ പാളയം കര്‍ണാടകയില്‍ തുറന്നു

ബെംഗളൂരുവിനടുത്ത് സൊണ്ടകൊപ്പ എന്ന ഗ്രാമത്തിലാണ്‌ അനധികൃതര്‍ കുടിയേറ്റക്കാര്‍ക്കായുള്ള തടങ്കല്‍ പാളയം തുറന്നത്‌

detention centre  Karnataka  drug peddling  citizenship  First detention centre in Karnataka to house illegal immigrants  detention centre  karnataka  first detention centre in india  അനധികൃതര്‍ കുടിയേറ്റക്കാര്‍ക്കായി രാജ്യത്തെ ആദ്യ തടങ്കല്‍ പാളയം കര്‍ണ്ണാടകയില്‍ തുറന്നു  രാജ്യത്തെ ആദ്യ തടങ്കല്‍ പാളയം കര്‍ണ്ണാടകയില്‍ തുറന്നു
അനധികൃതര്‍ കുടിയേറ്റക്കാര്‍ക്കായി രാജ്യത്തെ ആദ്യ തടങ്കല്‍ പാളയം കര്‍ണ്ണാടകയില്‍ തുറന്നു

By

Published : Dec 25, 2019, 9:08 PM IST

ബെംഗളൂരു:പൗരത്വ നിയമത്തിനെതിരെ രാജ്യമൊട്ടാകെ ശക്തമായ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ ആദ്യ തടങ്കല്‍ പാളയം കര്‍ണാടകയില്‍ തുറന്നു. ബംഗളൂരുവിനടുത്ത് സൊണ്ടെകൊപ്പ എന്ന ഗ്രാമത്തിലാണ്‌ അനധികൃതര്‍ കുടിയേറ്റക്കാര്‍ക്കായുള്ള തടങ്കല്‍ പാളയം തുറന്നത്‌. നിരവധി റൂമുകൾ, അടുക്കള, ശുചിമുറികൾ എന്നിവ ഉൾപ്പടെയുള്ള സൗകര്യങ്ങൾ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം തയ്യാറാക്കിയിട്ടുണ്ടെന്ന് സാമൂഹ്യ ക്ഷേമ വകുപ്പ് ഉദ്യോഗസ്‌ഥന്‍ വ്യക്തമാക്കി.

അതേസമയം കര്‍ണാടക ആഭ്യന്തര മന്ത്രി ഭാസവരാജ് ഭൂമെ തടങ്കല്‍ പാളയം എന്ന ആശയത്തെ എതിര്‍ത്തിരുന്നു. കെട്ടിടങ്ങൾ നിര്‍മിക്കുന്നത്‌ ആഫ്രിക്കന്‍ പൗരന്മാരെയും മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട്‌ പിടിയിലായവരെ താമസിപ്പിക്കാനാണെന്നും ഭാസവരാജ് പറഞ്ഞു. കൂടാതെ ഇവരെ സ്വന്തം രാജ്യത്തേക്ക് പറഞ്ഞയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ABOUT THE AUTHOR

...view details